ഫ്രീ സ്ക്രീന്‍ റെക്കോഡറുകള്‍


സ്ക്രീന്‍ റെക്കോഡറുകള്‍ പലപ്പോഴും ആവശ്യം വരാവുന്ന പ്രോഗ്രാമുകളാണ്. പഠനാവശ്യങ്ങള്‍ക്കും മറ്റും ഇത് വളരെ ഉപകാരപ്പെടും. യുട്യൂബിലും മറ്റും ഇന്നുള്ള കംപ്യൂട്ടര്‍ ട്യൂട്ടോറിയലുകള്‍ മിക്കതും ഇത്തരം പ്രോഗ്രാമുകള്‍ വഴി നിര്‍മ്മിക്കുന്നതാണ്. ചെറിയ ട്യൂട്ടോറിയലുകള്‍ നിങ്ങള്‍ക്ക് സ്വയം നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കാം.
ഏതാനും ഫ്രീ സ്ക്രീന്‍ റെക്കോഡിങ്ങ് പ്രോഗ്രാമുകളെ താഴെ പരിചയപ്പെടുത്തുന്നു

ActivePresenter
സട്രീമിങ്ങ് വീഡയോകള്‍ കാപ്ചര്‍ ചെയ്യാനും, സ്ക്രീനിലെ ആക്ടിവിറ്റികള്‍ റെക്കോഡ് ചെയ്യാനും ഇത് ഉപയോഗിക്കാം. സ്ക്രീന്‍ മുഴുവനായോ, സെലക്ട് ചെയ്യുന്ന ഒരു ഭാഗമോ, കൃത്യമായ ഒരു വിന്‍ഡോയോ ഇതില്‍ റെക്കോഡ് ചെയ്യാം. റെക്കോഡിങ്ങിനിടെ തന്നെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഇതില്‍ സാധിക്കും. മൗസ് ചലനത്തിനനുസരിച്ച് റെക്കോഡിങ്ങ് ഏരിയ മാറ്റാനും ഇതിന് സാധിക്കും. സൗണ്ട് കാര്‍ഡ് വഴി കടന്നുപോകുന്ന എല്ലാ ശബ്ദങ്ങളും റെക്കോഡ് ചെയ്യാനാവും എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ബില്‍റ്റ് ഇന്നായി ഇതില്‍ ഒരു വീഡിയോ എഡിറ്ററുണ്ട്. അതു വഴി കാപ്ചര്‍ ചെയ്ത വീഡിയോകള്‍ എഡിറ്റ് ചെയ്ത് അനോട്ടേഷനുകളും, നരേഷന്‍ റെക്കോഡിങ്ങം, ക്രോപ്പിങ്ങുമൊക്കെ സാധ്യമാകും.
WMV, AVI, MPEG4, WebM എന്നീ ഫോര്‍മാറ്റുകളിലേക്ക് വീഡിയോ സേവ് ചെയ്യാം.
http://atomisystems.com/activepresenter/
RUNNER UP
ഏറെക്കുറെ മുകളില്‍ പരിചയപ്പെടുത്തിയ പ്രോഗ്രാമിന് സമാനമാണ് ഇതും. സ്ക്രീന്‍ മുഴുവനായോ, വിന്‍ഡോ ആയോ, യൂസര്‍ സെലക്ട് ചെയ്യുന്നതോ റെക്കോഡ് ചെയ്യാനാവും ഇതില്‍. മൈക്രോഫോണില്‍ നിന്നും, സൗണ്ട് കാര്‍ഡില്‍ നിന്നും ഇതിലേക്ക് റെക്കോഡ് ചെയ്യാനാവും. ഇതുപയോഗിക്കുന്നതിനൊപ്പം ഒരു വെബ്കാം വഴി വീഡിയോ റെക്കോഡ് ചെയ്യാം. മൗസ് കഴ്സറും, ക്ലിക്കും ഹൈലൈറ്റ് ചെയ്യാന്‍ ഇതില്‍ സാധിക്കും. വീഡിയോ ക്രോപ്പിങ്ങ്, ട്രിമ്മിങ്ങ് എന്നിവയൊക്കെ ഇതില്‍ സാധ്യമാകും. FLV, SWF, AVI എന്നീ ഫോര്‍മാറ്റുകളിലേക്ക് വീഡിയോ സേവ് ചെയ്യാം.
http://www.bbsoftware.co.uk/BBFlashBack_FreePlayer.aspx

Comments

comments