ഫ്രീ പേരന്‍റല്‍ കണ്‍ട്രോള്


കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ പല മെതേഡുകള്‍ ഉപയോഗിക്കാറുണ്ട്. ആഡോണുകള്‍ ബ്രൗസറില്‍ ഉപയോഗിക്കുക, ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍‌ ചെയ്ത് ഉപയോഗം പരിമിതപ്പെടുത്തുക എന്നിങ്ങനെ.
പേരന്‍റല്‍ കണ്‍ട്രോളിങ്ങിന് ഉപയോഗിക്കാവുന്ന മികച്ച ഒരു ഫ്രീടൂളാണ് Qustodio. ഇതില്‍ ബില്‍റ്റ് ഇന്‍ സെറ്റപ്പ് ഗൈഡുള്ളതിനാല്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.


നെറ്റ് വര്‍ക്കിലാണെങ്കിലും ഓരോ കംപ്യൂട്ടറിനും പ്രത്യേകമായി ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഡാഷ് ബോ‍ഡ് രണ്ട് സെക്ഷനായി തിരിച്ചിരിക്കുന്നു.
ലാസ്റ്റ് ഓണ്‍ലൈന്‍ ടൈം, ഒരു ദിവസത്തിലുപയോഗിച്ച ആകെ ഇന്റര്‍നെറ്റ് യസേജ് ടൈം, സെര്‍ച്ച് എഞ്ചിന്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഓവര്‍വ്യു എന്നി ഫെസിലിറ്റികളും ഇതിലുണ്ട്.
വെബ്സൈറ്റുകളെ വിഷയാടിസ്ഥാനത്തില്‍ തടയാന്‍ ഇതില്‍ സാധിക്കും. ചില സൈറ്റുകള്‍ പ്രത്യേകമായി തടയാനും സാധിക്കും. എത്ര സമയം ഓണ്‍ലൈനില്‍ സ്പെന്‍ഡ് ചെയ്യാമെന്നും സെറ്റ് ചെയ്യാം.
അതുപോലെ കംപ്യൂട്ടര്‍ ഉപയോഗിക്കാനനുവധിക്കുകയും, നെറ്റ് ലോക്ക് ചെയ്യുകയും ചെയ്യാം. അനുവദിച്ച സമയം തീരുമ്പോള്‍ മെസേജ് അലര്‍ട്ട് നല്കാനുമാകും.
http://www.qustodio.com/

Comments

comments