5 ജി.ബി ഓണ്‍ലൈന്‍ സ്റ്റോറേജ് ഫ്രീ



ഓണ്‍ലൈന്‍ സ്റ്റോറേജ് മേഖലയില്‍ അടുത്തിടെ വലിയ മത്സരങ്ങളാണ് നടന്നത്. ഇന്‍റര്‍നെറ്റ് രംഗത്തെ വന്‍ കമ്പനികളായ ഗൂഗിളും, മൈക്രോസോഫ്റ്റും, തുടങ്ങി നിരവധി കമ്പനികള്‍ ക്ലൗഡ് സ്റ്റോറേജ് ആരംഭിച്ചവരാണ്. ഇവയിലെ ഫ്രീ സ്റ്റോറേജ് പരിധി ഓരോന്നിനും വ്യത്യസ്ഥമാണ്. പല കമ്പനികളുടെ ഫ്രീ ഓണ്‍ലൈന്‍ സ്റ്റോറേജ് ഉപയോഗിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ് wuala. എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക് രംഗത്തെ കമ്പനിയായ LaCie ആണ് ഇതിന്‍റെ പ്രായോജകര്‍. ഡ്രോപ്പ് ബോക്സ് രണ്ട് ജി.ബി മാത്രം സ്റ്റോറേജ് നല്കുമ്പോള്‍ ഈ കമ്പനി അഞ്ച് ജി.ബിയാണ് ഫ്രീ സ്റ്റോറേജ് ഓഫര്‍ ചെയ്യുന്നത്. മികച്ച സെക്യുരിറ്റി സംവിധാനങ്ങളുള്ള സര്‍വ്വീസാണ് ഇത്. നിങ്ങള്‍ ഡാറ്റ അപ്ലോഡ് ചെയ്യുമ്പോളേ അത് എന്‍ക്രിപ്റ്റഡാവും. അതിനാല്‍ തന്നെ മറ്റൊരാള്‍ക്ക് അത് ഉപയോഗിക്കാനാവില്ല. അതിനേക്കാള്‍ വലിയ പ്രത്യേകത എന്നത് ഈ സര്‍വ്വീസ് ഉപയോഗിക്കുമ്പോള്‍ സിസ്റ്റത്തില്‍ W എന്നൊരു ഡ്രൈവ് ഉണ്ടാകും. ഈ സര്‍വ്വീസിന്‍റെ ക്ലയന്‍റ് പ്രോഗ്രാം ഡൗണ്‍ ലോഡ് ചെയ്യാം. വൈറസ് ടോട്ടലിന്റെ ടെസ്റ്റില്‍ മാല്‍വെയര്‍, വൈറസുകള്‍ എന്നിവയൊന്നുമില്ലാത്തതാണ് ഇത്. ജാവ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് വര്‍ക്ക് ചെയ്യൂ.

www.wuala.com

Comments

comments