യുട്യൂബിലെ ഫ്രീ മൂവികള്‍ കാണാം ….

നല്ല സിനികള്‍ കാലാതിവര്‍ത്തിയാണ്. അതിനാല്‍ തന്നെയാണ് ഷോലെ പോലുള്ള സിനിമകള്‍ മുപ്പത് വര്‍ഷത്തിന് ശേഷവും വീണ്ടും റിലീസ് ചെയ്യപ്പെടുന്നത്. പഴക്കമേറിയത് കൊണ്ട് അവ നല്കുന്ന ആസ്വാദനത്തിന് യാതൊരു കുറവും സംഭവിക്കില്ല. ഇന്‍റര്‍നെറ്റ് ഒരു പക്ഷേ ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നത് അനധികൃതമായ മൂവി ഡൗണ്‍ലോഡിങ്ങിനും, വ്യുവിങ്ങിനുമായിട്ടായിരിക്കും. സിനിമകളുടെ വ്യാജന്മാരെ പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്ന ഡസണ്‍കണക്കിന് സൈറ്റുകളുണ്ട്.
എന്നാല്‍ പണം കൊടുത്താല്‍ മാത്രമല്ല ഫ്രീയായും ഇന്‍റര്‍നെറ്റില്‍ സിനിമകള്‍ ലഭ്യമാണ്.

Zerodollar movies - Compuhow.com

പല ഭാഷകളിലായി നിയമവിധേയമായി തന്നെ സിനിമകള്‍ കാണാനാവും. ഇതിന് പറ്റിയ ഒരിടം യുട്യൂബ് തന്നെയാണ്. യുട്യൂബിലെ ഫ്രീ മുവീസ് സംവിധാനം പല ഭാഷകളിലായി അനേകം സിനിമകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ അവയെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് Zero Dollar Movies.

Free youtube movies - Compuhow.com

ഇതിലെ ഇന്‍സ്റ്റന്‍റ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ചാല്‍ സിനിമയുടെ പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ സിനിമകള്‍ ലഭ്യമാണെങ്കില്‍ കാണിക്കും. അവയില്‍ ക്ലിക്ക് ചെയ്ത് അവിടെ തന്നെ കാണാം. വീഡിയോ പ്ലേ ആകുമ്പോള്‍ പശ്ചാത്തലം ഇരുളുകയും മികച്ച വ്യൂവിങ്ങ് അനുഭവം ലഭിക്കുകയും ചെയ്യും.

വലത് വശത്തെ ബോക്സില്‍ നിന്ന് ഭാഷ, വര്‍ഷം എന്നിവ സെലക്ട് ചെയ്തും സിനിമകള്‍ കണ്ടെത്താം.
പ്രമുഖ ടെക് ബ്ലോഗറായ അമിത് അഗര്‍വാളാണ് ഈ സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. യുട്യൂബില്‍ ഫുള്‍ ലെങ്ത് ഫ്രീ മൂവികള്‍ ആസ്വദിക്കാന്‍ ഇതൊരു എളുപ്പവഴി തന്നെയാണ്.

http://zerodollarmovies.com/

Leave a Reply

Your email address will not be published. Required fields are marked *