വെറുതെ വേണോ..പത്തുരൂപയുടെ റീച്ചാര്‍ജ്ജ്


Dudubu - Compuhow.com
വെറുതെ കിട്ടുക എന്ന് കേട്ടാല്‍ നമ്മള്‍ക്ക് വളരെ സന്തോഷം തോന്നും. അതുപോലെ പത്തുരൂപയെന്നത് ഇന്നത്തെക്കാലത്ത് ഏറ്റവും മിനിമം തുകയാണ് പലതിനും. അപ്പോള്‍ പത്തുരൂപയുടെ ഫ്രീ ഫോണ്‍ റീച്ചാര്‍ജ്ജ് കിട്ടിയാലോ?

രജിസ്റ്റര്‍ ചെയ്താല്‍ 10 രൂപ മുതല്‍ 100 രൂപ വരെ ഫ്രീ റിച്ചാര്‍ജ്ജ് നല്കുന്ന നിരവധി സൈറ്റുകളുണ്ട്. അത്തരത്തിലൊന്നാണ് ഇവിടെ പറയുന്ന DuDuBu.com. ഓണ്‍ലൈന്‍ റീച്ചാര്‍‌ജ്ജിങ്ങ് സര്‍വ്വീസായ ഇതിന്‍റെ തുടക്കമെന്ന നിലയില്‍ കൂടുതല്‍ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനായാണ് ഇത്തരത്തില്‍ ഫ്രീ റീച്ചാര്‍ജ്ജ് നല്കുന്നത്. ഒരു നമ്പര്‍ ഒരു തവണ മാത്രമേ ഫ്രീയായി റീച്ചാര്‍ജ്ജ് ചെയ്യാനാവു.

ഇത് കിട്ടണമെങ്കില്‍ ആദ്യം DuDuBu.com ല്‍ പോവുക.
Sign-Up ക്ലിക്ക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.

തുടര്‍ന്ന് മെയില്‍ വഴി വെരിഫിക്കേഷന്‍ ചെയ്യണം. തുടര്‍ന്ന് സര്‍വ്വീസ് പ്രൊവൈഡറെ സെലക്ട് ചെയ്ത് റീച്ചാര്‍ജ്ജ് ചെയ്യാം.
അഥവാ എറര്‍ മെസേജ് വന്നാല്‍ ഒന്നുകൂടി ശ്രമിച്ച് നോക്കുക.

Comments

comments