ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍


മീഡിയ ഫോര്‍മാറ്റുകളുടെ എണ്ണം വിരലിലെണ്ണിയാലും തീരില്ല. മാത്രമല്ല സമയാസമയങ്ങളില്‍ പുതിയ ഫോര്‍മാറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും അപ്‌ഡേറ്റഡല്ലാത്ത സിസ്റ്റങ്ങളില്‍ പല ഫോര്‍മാറ്റുകളും ഓപ്പണ്‍ ചെയ്യാനാവാതെ പോകും. വി.എല്‍.സി പ്ലെയര്‍ പോലുള്ളവ വിലയൊരു വിഭാഗം ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ മൊബൈലിലെത്തുമ്പോള്‍ ഭൂരിപക്ഷം ഫോര്‍മാറ്റുകളും പല ഫോണുകളും സപ്പോര്‍ട്ട് ചെയ്യില്ല.
ഇതിന് പരിഹാരം ഫോര്‍മാറ്റ് കണ്‍വെര്‍ട്ട് ചെയ്യുക എന്നതാണ്. ഇതിനുപയോഗിക്കാവുന്ന ഫ്രീ കണ്‍വെര്‍ട്ടറാണ് ഫ്രീ മീഡിയ കണ്‍വെര്‍ട്ടര്‍.ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ babylon toolbar ഇന്‍സ്റ്റാള്‍ ചെയ്യണോയെന്ന് ചോദിക്കും. ഇത് ഡിക്ലൈന്‍ ചെയ്യുക.

ജര്‍മ്മന്‍ ഭാഷയിലാണ് ഇത് വരുന്നതെങ്കില്‍ Ablehnen എന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇത് decline ആണ്.
ഇന്‍സ്റ്റാള്‍ ചെയ്താല്‍ Add files ല്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഓപ്പണ്‍ ചെയ്യാം
ഫയല്‍ സംബന്ധമായ എല്ലാ ഡാറ്റയും ഇതില്‍ കാണിക്കും.
ഔട്ടപുട്ട് ഫോര്‍മാറ്റിനെ സംബന്ധിച്ച് നിരവധി ഫോര്‍മാറ്റുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. അത് സെലക്ട് ചെയ്ത് convert ല്‍ ക്ലിക്ക് ചെയ്യുക

അതുപോലെ തന്നെ വീഡിയോ എളുപ്പത്തില്‍ ട്രിം ചെയ്ത് അനാവശ്യ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യാം.
യുട്യൂബ്, വിമിയോ തുടങ്ങിയ സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനും ഇത് ഉപയോഗിക്കാം.
www.freemediaconverter.org

Comments

comments