ഫ്രീ ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍…


ഇന്ന് കംപ്യൂട്ടറുകല്‍ ആന്റിവൈറസുകളില്ലാതെ ഉപയോഗിക്കുക തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇന്റര്‍നെറ്റുപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. വൈറസ്, ട്രോജന്‍, വോം, സ്‌പൈവെയര്‍, ഓഡ് വെയര്‍, കീ ലോഗര്‍ എന്ന് വേണ്ട കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും അടിച്ച് മാറ്റാനും തകരാറിലാക്കാനും ഒരുങ്ങി നില്ക്കുകയാണ് ഇവ.
ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ട് മാത്രം കാര്യമില്ല, അത് ഇടക്കിടക്ക് അപഡേറ്റ് ചെയ്തുമിരിക്കണം.
പെയ്ഡ് ആന്റി വൈറസിന്റെ അത്ര ഫങ്ങ്ഷനുകളിലിലെങ്കിലും താല്കാലികമായി ഉപയോഗിക്കാന്‍ പറ്റിയ ചില ഫ്രീ ആന്റി വൈറസുകളെ പരിചയപ്പെടാം.
Avast
ഇന്ന് ലഭിക്കുന്നതില്‍ മികച്ച ഒരു ഫ്രി ആന്റി വൈറസ് പ്രോഗ്രാംആണിത്. നിരവധി സെക്യൂരിറ്റി ഫങ്ഷനുകള്‍ ഇതിലുണ്ട്. സാന്‍്ഡ് ബോക്‌സ് ഫീച്ചറും ഇതിന്റെ പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Microsoft Security Essentials
മൈക്രോസോഫ്റ്റില്‍ നിന്നുള്ള സെക്യൂരിറ്റി പ്രോഗ്രാം ആണിത്. ശരാശരി ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാണിത്. വിന്‍ഡോസ് ജെനുവിന്‍ കോപ്പികളില്‍ മാത്രമേ ഇത് വര്‍ക്ക് ചെയ്യു. പൈറേറ്റഡ് സിഡികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല.

Panda Cloud Antivirus
പാണ്ട ക്ലൗഡ് ടെകനോളജി ഉപയോഗിക്കുന്ന ആന്റിവൈറസാണ്. സജീവമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇതിന് ആവശ്യമാണ്.

Avira
ഇതും മികച്ച ഒരു ഫ്രീ ആന്റി വൈറസാണ്. ഇതിന് പക്ഷേ വെബ്, ഇമെയില്‍ സ്‌കാനിങ്ങ് ഫെസിലിറ്റി ഇല്ല. കൂടാതെ പരസ്യങ്ങള്‍ കാണിക്കുന്നുവെന്നത് ഒരു ന്യൂനതയായി പറയാം.

Comments

comments