ഫോര്‍മാറ്റ് ഫാക്ടറി


ഫയല്‍ കണ്‍വെര്‍ഷന്‍ എന്നത് കംപ്യൂട്ടറില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ദൈനംദിനം ചെയ്യേണ്ടി വരാവുന്ന ഒന്നാണ്. അനേകം ഫോര്‍മാറ്റുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കണ്‍വെര്‍ഷന്‍ ടൂളാണ് ഫോര്‍മാറ്റ് ഫാക്ടറി. വളരെ എളുപ്പത്തില്‍ മള്‍ട്ടി മീഡിയ ഫയലുകളെ ഇതില്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കും. വളരെ ക്ലീന്‍ ഇന്‍റര്‍ഫേസുള്ള ഒരു പ്രോഗ്രാം ആണിത്. വീഡിയോ, ഓഡിയോ , ഇമേജുകള്‍ എന്നിവയെല്ലാം ഇതില്‍ കണ്‍വെര്‍ട്ട് ചെയ്യാം.

ഒരേ സമയം ഒന്നിലേറെ ഫയലുകള്‍ കണ്‍വെര്‍‌ഷനായി സെലക്ട് ചെയ്യാം. ഡാമേജായ വീഡിയോ ഫയലുകള്‍ ഇതില്‍ റിപ്പയര്‍ ചെയ്യാനാവും. അറുപത് ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മെനുവാണ് ഇതിന്‍റെ എടുത്ത് പറയാവുന്ന ഒരു മികവ്. ഡി.വിഡി റിപ്പിംഗ് സൗകര്യവും ഇതിലുണ്ട്. പ്രോഗ്രാം അപ്ഡേഷനുകള്‍ ഉണ്ടാകുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയും ചെയ്യും.
ഇതില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകള്‍ താഴെ.

http://www.formatoz.com/index.html

Comments

comments