ഒഴുകിനടക്കും വീഡിയോകള്‍


ബ്രൗസിങ്ങിനിടെ തന്നെ ഹാങ്ങ്ഔട്ടില്‍ ചേരണോ. അതല്ലെങ്കില്‍ യുട്യൂബ് വീഡിയോ കാണണോ? ഇത്തരം വീഡിയോ കണ്ടന്‍റുകള്‍ വെബ്പേജുകള്‍ക്ക് മീതെ ഫ്ലോട്ടിങ്ങായി കാണാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Picture in Picture Viewer.
Picture in Picture - Compuhow.com
ക്രോമില്‍ ഇതുപയോഗിച്ചാല്‍ പല പരിപാടികള്‍ ഒരേ സമയംചെയ്യാം. ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുക, ഹാങ്ങ്ഔട്ട് എന്നിവയൊക്കെ ബ്രൗസിങ്ങിനിടെ തന്നെ നടത്താം. ഇതുപയോഗിക്കാന്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം chrome://flags/#enable-panels ല്‍ പോയി എനേബിള്‍ ചെയ്യുക.

ഇത് എനേബിള്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ഫ്രെയിമിന് പുറത്ത് വിന്‍ഡോകള്‍ ലോഡ് ചെയ്യാനാവുന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

ഇത്തരത്തില്‍ തുറക്കുന്ന വിന്‍ഡോകള്‍ റീസൈസ് ചെയ്യാനും, സ്ക്രീനിലെവിടേക്കും മൂവ് ചെയ്യാനുമാകും. കൂടാതെ മറ്റ് ക്രോം വിന്‍ഡോകള്‍ ക്ലോസ് ചെയ്താലും ഇത് അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും.

DOWNLOAD

Comments

comments