ഫയര്‍ഫോക്‌സില്‍ ഡെലീറ്റായ ബുക്ക്മാര്‍ക് തിരിച്ചുകിട്ടാന്‍..


അബദ്ധവശാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുക്ക് മാര്‍ക്കുകള്‍ ഡെലീറ്റ് ചെയ്ത് പോയ അനുഭവം ഉണ്ടായിരിക്കും. സൈറ്റിന്റെ പേര് ഓര്‍മ്മയില്‍ ഉണ്ടാവുകയുമില്ല. ഫയര്‍ഫോക്‌സില്‍ നിന്ന് ബുക്ക് മാര്‍ക് നഷ്ടപ്പെട്ടാല്‍ എങ്ങനെ വീണ്ടെടുക്കാം എന്ന് നോക്കാം.
ഫയര്‍ഫോക്‌സ് മെനുവില്‍ Book mark സെലക്ട് ചെയ്ത് Show all bookmarks എടുക്കുക. Bookmark library window യില്‍ import and back up സെലക്ട് ചെയ്യുക.
Restore ല്‍ ക്ലിക്ക് ചെയ്യുക.

ഇനി ഡേറ്റ് നോക്കി റീസ്‌റ്റോര്‍ ചെയ്യാം.ഇങ്ങനെ ചെയ്യുമ്പോള്‍ നിലവിലുള്ള ബുക്കമാര്‍ക്ക് റീ പ്ലേസ് ചെയ്യപ്പെടും എന്ന് മെസേജ് വരും.

OK നല്കിയ ശേഷം വേഗത്തില്‍ തന്നെ റീസ്റ്റോര്‍ ചെയ്ത ബുക്ക്മാര്‍ക്ക് പ്രത്യക്ഷപ്പെടും.

Comments

comments