ഫയര്‍ഫോക്സ് മൊബൈല്‍


ആന്‍ഡ്രോയ്ഡിന് വേണ്ടിയുള്ള മോസില്ല ഫയര്‍ഫോക്സ് വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ ഡിവൈസുകളില്‍ ഓപ്പറയാണ് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. മറ്റ് ബ്രൗസറുകളേക്കാള്‍ മൂന്ന് മടങ്ങ് സ്പീഡാണ് ഫയര്‍ഫോക്സ് വാഗ്ദാനം ചെയ്യുന്നത്.
ഏറെ ഉപയോഗിക്കുന്ന സൈറ്റുകള്‍ ഒറ്റ ടച്ചിന് എടുക്കാന്‍ ഉപകരിക്കുന്ന സ്പീഡ് ഡയല്‍ സംവിധാനം ഇതില്‍ ലഭിക്കും. അതുപോലെ പിസിയുമായി സിംങ്ക്രൊണൈസ് ചെയ്യാനും സാധിക്കും. ഫ്ലാഷ് കണ്ടന്‍റുകള്‍ മൊബൈലില്‍ ആക്സസ് ചെയ്യാനും, ആഡോണുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഫയര്‍ഫോക്സ് മൊബൈലില്‍ സൗകര്യമുണ്ട്. ആന്‍ഡ്രോയ്ഡ് 2.1 മുതല്‍ മുകളിലേക്കുള്ള സൈറ്റുകളില്‍ ഇത് വര്‍ക്ക് ചെയ്യും. ഫയര്‍ഫോക്സ് പ്രവര്‍ത്തിക്കുന്നതിന് 17 എം.ബി സ്പേസ് ആവശ്യമുണ്ട്. റാം 512 എം.ബിയെങ്കിലും വേണം.
Download

Comments

comments