ചെറിയൊരു ഫയര്‍ഫോക്സ്


Light - Compuhow.com
ഏറെ സവിശേഷതകളുള്ള മികച്ച ഒരു ബ്രൗസറാണ് ഫയര്‍ഫോക്സ്. ഫയര്‍ഫോക്സ് ഓപ്പണ്‍സോഴ്സില്‍ നിര്‍മ്മിക്കപ്പെട്ട ബ്രൗസറാണ്. അതിനാല്‍ തന്നെ ആ ഫൗണ്ടേഷനില്‍ ആര്‍ക്കും പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറക്കാനാവും. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ ഒരു ലൈറ്റ് വെയ്റ്റ് വേര്‍ഷനാണ് Light. സ്വഭാവികമായും ഫയര്‍ഫോക്സ് ഒറിജിനലിനേക്കാള്‍ വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കും.

32, 64 ബിറ്റുകളില്‍ ലഭ്യമായ Light പ്രത്യക്ഷത്തില്‍ തന്നെ അല്പം വ്യത്യസ്ഥമാണ്. കാഴ്ചയില്‍ ഏതാണ്ട് ക്രോമിന് സമാനമാണ് Light.
മറ്റൊരു പ്രത്യേകത ഒരേ സമയം ഫയര്‍ഫോക്സും, ലൈറ്റും ഒരു കംപ്യൂട്ടറില്‍ തന്നെ റണ്‍ ചെയ്യാനാകുമെന്നതാണ്. മെനു ലഭിക്കുക വലത് ഭാഗത്ത് നിന്നാണ്.

സ്റ്റോറേജ് കുറഞ്ഞ, കപ്പാസിറ്റി കുറഞ്ഞ കംപ്യൂട്ടറുകളിലോ ലാപ്ടോപ്പുകളിലോ ഈ വേര്‍ഷന്‍ ഉപയോഗിക്കുന്നത് ഏറെ സൗകര്യപ്രദമാവും എന്നത് യാഥാര്‍ത്ഥ്യമാണ്.

DOWNLOAD

Comments

comments