ഫിംഗര്‍ മൗസ്


അനുദിനം പുതുമയേറിയ ഉത്പന്നങ്ങള്‍ വരുന്ന വിപണിയാണ് കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടേത്. വളരെ കൗതുകകരമായ ഉത്പന്നങ്ങള്‍ പലപ്പോളും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. അത്തരം ഒരു പ്രൊഡക്ടാണ് ഫിംഗര്‍ മൗസ്.
ഒരു വിരലില്‍ ഫിറ്റ് ചെയ്യാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. റിംഗ് മൗസ് എന്നും ഇതിനെ പറയുന്നുണ്ട്.
വളരെ കോംപാക്ടാണ് ഇത്. മൗസ് പാഡ് ഇതുപയോഗിക്കുന്നതിന് ആവശ്യമില്ല. കീബോര്‍ഡുപയോഗിക്കുന്നതിനിടെ മൗസിനുവേണ്ടി കൈമാറ്റാതെ തന്നെ ആക്‌സസ് ചെയ്യാം. ടൈപ്പ് ചെയ്യുമ്പോഴും നിങ്ങളുടെ മൗസ് കൂടെത്തന്നെ ഉണ്ടാവും. അതായത് മൗസു കീബോര്‍ഡും ഒരേ സമയം ഉപയോഗിക്കാം.
നാനൂറ് രൂപക്ക് താഴെ ഇത് മാര്‍ക്കറ്റില്‍ ലഭിക്കും.

Comments

comments