അനധികൃത ഇന്റര്‍നെറ്റ് ഉപയോഗം കണ്ടെത്താം


കംപ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. വൈ-ഫി മോഡമാണെങ്കിലും മറ്റാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ആ അവസരത്തിലും മോഡത്തിന്റെ ലൈറ്റുകള്‍ ബ്ലിങ്ക് ചെയ്യുന്നുണ്ടെങ്കില്‍ ഇപ്പോഴും ഡാറ്റ ഉപയോഗിക്കപ്പെടുന്നു എന്നാണര്‍ത്ഥം. നിങ്ങളറിയാതെ തന്നെ ഏതൊക്കെയോ പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ടാവും.

network protocol analyzer എന്ന പ്രോഗ്രാം ഉപയോഗിച്ചാല്‍ ഇത്തരം പ്രോഗ്രാമുകളെ കണ്ടെത്താനാകും. ഈ ആവശ്യത്തിന് മികച്ച ഒരു പ്രോഗ്രാം Wireshark ആണ്. വിശ്വസനീയായ, മാല്‍വെയറുകളൊന്നുമില്ലാത്ത പ്രോഗ്രാമാണ് ഇതെന്ന് വൈറസ് ടോട്ടല്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കൂട്ടത്തില്‍ Winpcap എന്നൊരു പ്രോഗ്രാം കൂടി കൂട്ടത്തില്‍ ഇന്‍സ്റ്റാളാവും. അതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് start ചെയ്യുമ്പോള്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്ന സോഴ്സും, ഡെസ്റ്റിനേഷനും സ്ക്രീനില്‍ കാണാനാവും.
Wireshark - Compuhow.com
ഈ ഡാറ്റ പരിശോധിച്ചാല്‍ ഏത് വഴിക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെടുന്നതെന്ന് മനസിലാക്കാനാവും. ഏതെങ്കിലും സൈറ്റുകളോ, പ്രോഗ്രാമുകളോ നിങ്ങളുടെ സിസ്റ്റം ദുരുപയോഗപ്പെടുത്തുണ്ടോ എന്ന് വ്യക്തമായി മനസിലാക്കാന്‍ ഇതുവഴി സാധിക്കും.

DOWNLOAD

Comments

comments