മോഷ്ടിക്കപ്പെട്ട ക്യാമറ കണ്ടെത്താം


ഡിജിറ്റല്‍ ടെക്നോളജിയുടെ വരവോടെ ഏറെ ജനകീയവത്കരിക്കപ്പെട്ട ഒരുപകരണമാണല്ലോ ഡിജിറ്റല്‍ ക്യാമറകള്‍. പഴയ ഫിലിംക്യാമറകളേക്കാള്‍ ഒതുക്കവും, എത്ര വേണമെങ്കിലും ചിത്രങ്ങളെടുക്കാനുളള ശേഷിയും ഒപ്ടിക്കല്‍ സൂമിങ്ങുമൊക്കെ ക്യാമറയെ ജനകീയമാക്കി. എന്നാല്‍ സദാ കൈയ്യില്‍ ക്യാമറ കൊണ്ടുനടക്കുന്നവരുടെ കൈയ്യില്‍ നിന്ന് അത് അടിച്ച് മാറ്റാനും ഏറെയാളുകള്‍ ഉണ്ട്.

മൊബൈല്‍ ഫോണ്‍ മോഷണം പെട്ടന്ന് ട്രാക്ക് ചെയ്ത് കണ്ടെത്താമെന്നതിനാല്‍അത് അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്യാമറ മോഷണം പോയാല്‍ അത് വീണ്ടുകിട്ടണമെന്നില്ലെങ്കിലും ട്രാക്ക് ചെയ്ത് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഇന്റര്‍നെറ്റ് വഴി അറിയാം.
ഇതിനുപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് Stolen Camera Finder

നമ്മള്‍ ഡിജിറ്റല്‍ ക്യാമറയിലെടുക്കുന്ന ഒരോ ചിത്രത്തിനും ഒരു സീരിയല്‍ നമ്പറുണ്ട്. ഇത് ക്യാമറയുമായും ഇമേജുമായും ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികമായി ഇതിനെ EXIF data എന്ന് പറയുന്നു. ക്യാമറ മോഡല്‍, സീരിയല്‍ നമ്പര്‍, കമ്പനി, തുടങ്ങി ഏറെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മോഷ്ടിക്കപ്പെട്ട ക്യാമറ ഉപയോഗിച്ച് ചിത്രം എടുത്ത് ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്താല്‍ ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്ത് കണ്ടെത്താം.
ഇതുപയോഗിക്കാന്‍ സൈറ്റില്‍ പോയി ക്യാമറ ഉപയോഗിച്ചെടുത്ത ഒരു ചിത്രം ഡ്രാഗ് ചെയ്ത് അതിലേക്കിടുക. ഈ ഫോട്ടോ എക്സിഫ് ഡാറ്റ ലഭിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക. ശ്രദ്ധിക്കേണ്ടുന്ന വസ്തുത എഡിറ്റിങ്ങ് നടത്താത്ത ചിത്രങ്ങള്‍ വേണം ഇങ്ങനെ നല്കാന്‍ എന്നുള്ളതാണ്. ഇനി അഥവാ എടുത്ത ചിത്രങ്ങളൊന്നും ഇല്ലെങ്കില്‍ ക്യാമറയുടെ സീരിയല്‍ നമ്പര്‍ എന്‍റര്‍ ചെയ്താലും മതി.
ഫ്രീ, പെയ്ഡ് പ്ലാനുകള്‍ ഇതിലുണ്ട്. കൂടാതെ സപ്പോര്‍ട്ട് ചെയ്യുന്ന ക്യാമറകളുടെ ഡാറ്റലീസ്റ്റുമുണ്ട്. പ്രീ പ്ലാനില്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ പെയ്ഡ് ട്രൈ ചെയ്യാം.
http://www.stolencamerafinder.com/

Comments

comments