ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകളുടെ സീരിയല്‍ കീ കണ്ടുപിടിക്കാം


നിങ്ങള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമിന്‍റെ സീരിയല്‍ കീ വീണ്ടും ആവശ്യം വന്നിട്ടുണ്ടോ. ഒരു പക്ഷേ കംപ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്ത ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആവശ്യം വന്നേക്കാം. പ്രി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന കംപ്യൂട്ടര്‍ വാങ്ങിയവര്‍ക്ക് പ്രോഗ്രാം എവിടെ നിന്നെങ്കിലും ഡൗണ്‍ലോഡ് ചെയ്തായാലും ഒറിജിനല്‍ കീ ഉപയോഗിച്ച് ആക്ടിവേഷന്‍ നടത്താനാവും.

LicenseCrawler എന്ന ചെറിയൊരു പ്രോഗ്രാമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Find Serial Keys on computer - Compuhow.com
Localhost, HKEY_LOCAL_MACHINE എന്നിവ ഹോം സ്ക്രീനില്‍ ഡിഫോള്‍ട്ടായി ഉണ്ടാകും.
Start Search ബട്ടണില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ചെയ്യുക.
സെര്‍ച്ച് ഫിനിഷ് ചെയ്യുമ്പോള്‍ പ്രോഗ്രാമുകള്‍ തിരിച്ച് സീരിയല്‍‍ കീകള്‍ കാണിച്ചുതരും.

വിന്‍ഡോസ് 95 മുതലുള്ള വേര്‍ഷനുകളില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്യും. ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനായ Crawler വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

DOWNLOAD

Comments

comments