കംപ്യൂട്ടറില്‍ സേവ് ചെയ്ത എല്ലാ പാസ്‍വേഡുകളും കാണാം


password finder - Compuhow.com
ഇന്‍റര്‍നെറ്റ് കണക്ഷനുള്ള കംപ്യൂട്ടറില്‍ അനേകം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ടാവും. അവക്കൊക്കെ പാസ്വേഡുകളുമുണ്ടാകും. ഇത്തരം സര്‍വ്വീസുകള്‍ക്ക് വേണ്ടി സേവ് ചെയ്തിരിക്കുന്ന പാസ്വേഡുകള്‍ കണ്ടെത്താനുള്ള ഒരു ഫ്രീ ടൂളാണ് Passwdfinder.
ക്രോം, ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നിവയിലൊക്കെ സേവ് ചെയ്തിരിക്കുന്ന പാസ്‍വേഡുകള്‍ ഇതുപയോഗിച്ച് കണ്ടെത്താനാവും.
മറ്റുള്ളവരുടെ പാസ്വേ‍ഡുകള്‍ കണ്ടെത്തുക എന്നതിലുപരി മറന്ന് പോയ പാസ്‍വേഡുകള്‍ കണ്ടുപിടിക്കാം എന്നതാണ് ഈ പ്രോഗ്രാമിന്‍റെ ഗുണം. മിക്കവാറും എല്ലാ ഇന്‍സ്റ്റന്‍റ് മെസഞ്ചര്‍ പ്രോഗ്രാമുകളും, ഇമെയില്‍ സര്‍വ്വീസുകളും ഇതില്‍ ആക്സസ് ചെയ്യാം.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം റണ്‍ ചെയ്യുക. ഏത് പ്രോഗ്രാമില്‍ സേവ് ചെയ്ത പാസ്‍വേഡാണോ റിക്കവര്‍ ചെയ്യേണ്ടത് ആ പ്രോഗ്രാം സെലക്ട് ചെയ്യുക. പാസ്വേഡുകള്‍ ഒരു ലിസ്റ്റായി ഡിസ്പ്ലേ ചെയ്യപ്പെടും.

Download

Comments

comments