നിങ്ങളുടെ സമീപ പ്രദേശത്ത് നിന്നുള്ള യുട്യൂബ് വീഡിയോകള്‍ കാണാം

യുട്യൂബിലേക്ക് വീഡിയോകള്‍ പോസ്റ്റ് ചെയ്യുക എന്നത് ഇന്ന് സാധാരണമാണ്. വാര്‍ത്ത പ്രാധാന്യമുള്ളവയും, വിനോദവും, അപകടങ്ങളും തുടങ്ങി വളരെ വ്യക്തിപരമായ വീഡിയോകള്‍ വരെ ഇങ്ങനെ അപ് ലോഡ് ചെയ്യപ്പെടുന്നു.
youtube video location - Compuhow.com
ഇപ്പോള്‍ പുറത്തിറങ്ങുന്ന ഡിജിറ്റല്‍ ക്യാമറകളിലും, ഫോണുകളിലുമൊക്കെ ജിയോ ടാഗിങ്ങ് എന്ന സംവിധാനം എനേബിള്‍ ചെയ്തിട്ടുണ്ട്. ഇത് ഡിഫോള്‍‌ട്ടായി തന്നെ ക്യാമറകളില്‍ ഉണ്ടാകും. ജിയോ ടാഗ് ചെയ്ത വീഡിയോകള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ കാണാന്‍ സാധിക്കുന്ന ഒരു ചെറിയ ആപ്ലിക്കേഷനാണ് YouTube Videos Near Me.

നിങ്ങളുടെ ലൊക്കേഷനടുത്ത് നിന്ന അപ് ലോഡ് ചെയ്ത വീഡിയോകള്‍ കാണാനാണ് ഇത് ഉപകരിക്കുക. ഗൂഗിള്‍ മാപ്പില്‍ മുവ് ചെയ്ത് മറ്റ് ലൊക്കേഷനുകളില്‍ നിന്ന് അപ് ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളും കണ്ടെത്താം.
ലൊക്കേഷനെ ആധാരമാക്കി ടൈറ്റില്‍, ഡിസ്ക്രിപ്ഷന്‍, തമ്പ് നെയില്‍ എന്നിവക്കൊപ്പം വീഡിയോ കാണിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ഓപ്പണ്‍ ചെയ്യാം. വാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങള്‍ അടുത്തുള്ള സ്ഥലങ്ങളില്‍ സംഭവിക്കുമ്പോള്‍ ആരെങ്കിലുമൊക്കെ അപ്‍ലോഡ് ചെയ്യുന്ന അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇതുവഴി കണ്ടെത്താം.

http://ctrlq.org/youtube/