ക്രോമില്‍ എളുപ്പത്തില്‍ വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കാം


ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് കണ്ടന്റാണ് വായിക്കുന്നതെങ്കില്‍ അര്‍ത്ഥം അറിയാത്ത പല വാക്കുകളും കാണാറുണ്ടാവും. കാര്യമായ ആവശ്യമുള്ള വിവരങ്ങളാണ് തിരയുന്നതെങ്കില്‍ ആ വാക്കുകളുടെ അര്‍ത്ഥം ഗൂഗിളില്‍ തിരയേണ്ടി വരും. അതല്ലെങ്കില്‍ ഏതെങ്കിലും ഡിക്ഷ്ണറി പ്രോഗ്രാം ഉപയോഗിക്കണം. അതില്‍ വാക്ക് കോപ്പി പേസ്റ്റ് ചെയ്യുകയോ, അല്ലെങ്കില്‍ ടൈപ്പ് ചെയ്ത് നല്കുകയോ വേണം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍‌ സഹായിക്കുന്ന നിരവധി എക്സ്റ്റന്‍ഷനുകള്‍ ഇന്ന് ലഭ്യമാണ്.
Dictionary Bubble - Compuhow.com
ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന അത്തരമൊരു എക്സ്റ്റന്‍ഷനാണ് Dictionary Bubble. ഇന്‍സ്റ്റന്‍റ് ഡിക്ഷ്ണറി എന്ന് വിശേഷിപ്പിക്കാവുന്ന ഇതുപയോഗിക്കുമ്പോള്‍ അര്‍ത്ഥം അറിയേണ്ടുന്ന വാക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍‌ അര്‍ത്ഥം മനസിലാക്കാനാവും. ഗൂഗിള്‍ ഡിക്ഷണറിയില്‍ നിന്ന് വ്യത്യസ്ഥമായി ഇതില്‍ സിനോണിയം,അഡ്ജക്ടിവ് എന്നിവയും കാണാനാവും. ഗൂഗിള്‍ വെബ്സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം

ഇതിനൊപ്പം വാക്കുകളുടെ ഉച്ചാരണവും കേള്‍ക്കാനാവും. അഡ്രസ് ബാറിനരികിലെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്ങ്സ് മാറ്റം വരുത്താനുമാകും.

DOWNLOAD

Comments

comments