ഇന്‍റര്‍നെറ്റ് തകരാറ് കണ്ടെത്താം…ക്രോമില്‍ !


പല കാരണങ്ങളാലും ഇന്റര്‍നെറ്റിന് തടസം നേരിടാറുണ്ട്. ഉണ്ടായാല്‍ നമ്മള്‍ ആദ്യം ചെയ്യുക കേബിളുകളൊക്കെ ചെക്ക് ചെയ്യുകയാണ്. എന്നാല്‍ ചിലപ്പോള്‍ വൈ-ഫി, ലാന്‍ കണക്ഷനുകളൊക്കെ ശരിയായാണെങ്കിലും ചിലപ്പോള്‍ നെററ് ലഭിക്കില്ല.
നിങ്ങള്‍ അത്ര സാങ്കേതിക പരിജ്ഞാനമൊന്നും ഇല്ലാത്ത ആളാണെങ്കില്‍ ക്രോം ബ്രൗസറില്‍ Chrome Connectivity Diagnostics എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഈ സാഹചര്യങ്ങളില്‍ വിവരങ്ങള്‍ മനസിലാക്കാം.

Connectivity - Compuhow.com

ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചില നെറ്റ് വര്‍‌ക്ക് ടെസ്റ്റുകള്‍ നടത്തപ്പെടും. ആ സമയത്ത് ഒരു പ്രോഗ്രസ് സര്‍ക്കിള്‍ കാണാനാവും.
ഇനി പറയുന്ന ടെസ്റ്റുകള്‍ ഇത് ചെയ്യും.

Internet connection available
DNS server available
Internet traffic not blocked by captive portal (DNS)
Internet traffic not blocked by captive portal (HTTP)
Internet traffic not blocked by firewall on port 80
Internet traffic not blocked by firewall on port 443
No delay in DNS resolution

ടെസ്റ്റ് വിജയകരമാണെങ്കില്‍ പച്ചനിറത്തില്‍ അടയാളം വരും.

DOWNLOAD

Comments

comments