ജിമെയില്‍ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്യുന്നുണ്ടോ


എത്രത്തോളം സുരക്ഷാ ഭീഷണികളുണ്ടെങ്കിലും ഇന്നും മിക്കയാളുകളും പല പ്രധാന കാര്യങ്ങള്‍ക്കും സൗജന്യ ഇമെയില്‍ സര്‍വ്വീസുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ജിമെയില്‍ പോലുള്ള ഇമെയില്‍ സര്‍വ്വീസുകളിലുള്ള വിശ്വാസം തന്നെയാണ് അതിന് പിന്നില്‍.

ആരെങ്കിലും നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ നുഴഞ്ഞ് കയറാന്‍ നോക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എങ്ങനെ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.
ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
Gmail login - Compuhow.com
ഇന്‍ബോക്സില്‍ ഏറ്റവും താഴെ വലത് വശത്തായി Details എന്ന് ചെറിയ അക്ഷരങ്ങളിലെഴുതിയത് കാണുക.
അവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ബോക്സ് തുറന്ന് വരും. അവിടെ അവസാനത്തെ പത്ത് തവണ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത വിവരങ്ങള്‍ കാണാനാവും. ബ്രൗസര്‍, ഇമെയില്‍ ആപ്ലിക്കേഷന്‍, ഐ.പി അഡ്രസ് എന്നിവയൊക്കെ ഇതില്‍ നോക്കി മനസിലാക്കാം. സംശയാസ്പദമായ ഏതെങ്കിലും ലോഗിന്‍ കാണുന്നുണ്ടോയെന്ന് നോക്കുക.

ഐ.പി അഡ്രസ് നോക്കിയാല്‍ മറ്റേതെങ്കിലും ലോഗിനുകളുണ്ടോയെന്ന് മനസിലാക്കാം. ഐ.പി അഡ്രസ് അറിയില്ലെങ്കില്‍ http://www.whatismyip.com/ ല്‍ പോവുക.

Comments

comments