ജിഫ് ആനിമേഷനുകള്‍ കണ്ടെത്താന്‍ എക്സ്റ്റന്‍ഷന്‍


Gify - Compuhow.com
രസകരങ്ങളായ അനേകം ജിഫ് ആനിമേഷനുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഫേസ്ബുക്കിലും മറ്റും കമന്‍റായി പോസ്റ്റ് ചെയ്യാന്‍ നിരവധിയാളുകള്‍ ഇത്തരം റെഡിമെയ്ഡ് ജിഫ് ആനിമേഷനുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം ആനിമേഷനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചില ക്രോം എക്സ്റ്റന്‍ഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. GIPHY
ജിഫ് ഇമേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മികച്ച ഒരു എക്സ്റ്റന്‍ഷനാണ് GIPHY. ഐക്കണില്‍ ക്ലിക്ക് ചെയ്ത് വരുന്ന പോപ് അപ്പില്‍ നിലവില്‍ ട്രെന്‍ഡായവ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് copy the link to the clipboard ക്ലിക്ക് ചെയ്യാം. ഇനി എവിടെയാണ് ഷെയര്‍ ചെയ്യേണ്ടത് അവിടെ പേസ്റ്റ് ചെയ്താല്‍ മതി.

DOWNLOAD

2. Reaction GIF Database

എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിന്‍ഡോ തുറന്ന് അവിടെ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഇവ പ്ലേ ചെയ്യണമെങ്കില്‍ അവയില്‍ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.

DOWNLOAD

Comments

comments