മറന്ന് പോയ വൈ-ഫി പാസ് വേഡ് കണ്ടെത്താം


wifi - Compuhow.com
വൈ-ഫി ഉപയോഗിക്കുമ്പോള്‍ പാസ് വേഡ് സെറ്റ് ചെയ്യാറുണ്ടല്ലോ. അനധികൃതമായ ഉപയോഗം തടയാന്‍ ഇത് സഹായിക്കും. പിന്നീട് മറ്റേതെങ്കിലും ഉപകരണവുമായി ഷെയര്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ പാസ് വേഡ് മറന്നിട്ടുണ്ടാകും, മറന്ന് പോയ പാസ് വേഡ് എങ്ങനെ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.
വൈ-ഫി നെറ്റ് വര്‍ക്കിന്റെ ഐക്കണിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക.
അവിടെ ഓപ്പണാകുന്ന ബോക്സില്‍ “Show Characters എന്ന് കാണാനാവും.
അത് ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് കാണാം.

2. ഇതല്ലെങ്കില്‍ റൂട്ടറില്‍ നിന്ന് പാസ് വേഡ് കണ്ടെത്താനാവും.
ഇതിന് സാധാരണ 192.168.1.1 എന്നാണ് അഡ്രസ് ബ്രൗസറില്‍ നല്കാറ്. മെനു തുറക്കുമ്പോള്‍ W-Fi section ല്‍ Security സെല്ക്ട് ചെയ്യുക.
Obscure PSK എന്നത് ചെക്ക് ചെയ്താല്‍ പാസ് വേഡ് കാണാനാവും.
Wireless Key View ,Wireless Pass View തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ചും പാസ് വേഡ് കണ്ടെത്താനാവും.

Comments

comments