ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താം


ഫേസ്ബുക്ക് ഇന്ന് നിലവിലുള്ളതില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കാണല്ലോ. അതോടൊപ്പം ഫേക്ക് പ്രൊഫൈലുകളുടെ കാര്യത്തിലും ഫേസ്ബുക്ക് തന്നെയാണ് മുന്നില്‍. ഏതാണ്ട് 85 മില്യണിലേറെ വ്യാജ പ്രൊഫൈലുകള്‍ ഫേസ്ബുക്കിലുണ്ടെന്നാണ് കണക്ക്.
പല കാര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവരുണ്ട്. അതില്‍ പ്രധാനം സുന്ദരിമാരുടെ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ചില കാര്യങ്ങള്‍ ചെയ്യാനും ഫേക്ക് ഐ.ഡികള്‍ ഉപയോഗിക്കുന്നവരുണ്ട്.
Facebook checker - Compuhow.com
ഇത്തരം വ്യാജന്മാരെ കണ്ടെത്താനുള്ള വഴിയാണ് FB Checker.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് വഴി ലോഗിന്‍ ചെയ്യുക.

സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യാം. ഇനി വിവിധ പ്രൊഫൈലുകള്‍ സന്ദര്‍ശിക്കാം. നിങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രൊഫൈലുകള്‍ FB Checker വിന്‍ഡോയില്‍ ഓപ്പണാകും. നിങ്ങള്‍ക്ക് വ്യാജനാണോ എന്ന് സംശയം തോന്നുന്ന പ്രൊഫൈലിലെ ചിത്രം പരിശോധനക്ക് വിധേയമാക്കാം.
ഇതിന് പ്രൊഫൈല്‍ ഫോട്ടോകളിലെ മുഖത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുക. ജനറലായ പൂവിന്‍റെയും മറ്റും ചിത്രങ്ങള്‍ ഒഴിവാക്കുക.
നിങ്ങള്‍ എത്ര ചിത്രങ്ങള്‍ ചെക്കു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും റിസള്‍ട്ട് വരാനുള്ള സമയം. റിസള്‍ട്ടില്‍ വ്യാജനായ ചിത്രങ്ങള്‍ക്കൊപ്പം അവ എവിടെ നിന്ന് എടുത്തതാണ് എന്ന ലിങ്കും ഉണ്ടാകും.
വേണമെങ്കില്‍ ഈ റിസള്‍ട്ടുകള്‍ ഫേസ്ബുക്കില്‍ തന്നെ ഷെയര്‍ ചെയ്ത് മുന്നറിയിപ്പും നല്കാം.

നിലവില്‍ ബീറ്റ സ്റ്റേജിലുള്ള FB Checker ല്‍ ഇപ്പോള്‍ അധികം പ്രൊഫൈലുകള്‍ ഒരു ദിവസം പരിശോധിക്കാനാവില്ല. എങ്കിലും അത്യാവശ്യത്തിനുള്ള പരിശോധനയൊക്കെ നടത്താം.
വിന്‍ഡോസ് എക്സ്.പി മുതല്‍ 8 വരെ ഈ പ്രോഗ്രാമിനെ സപ്പോര്‍ട്ട് ചെയ്യും.

DOWNLOAD

Comments

comments