എല്‍.സി.ഡി മോണിട്ടറില്‍ ഡെഡ് പിക്സല്‍ കണ്ടുപിടിക്കാം…!

എല്‍.ഡി.ഡി വിപ്ലവം നടക്കുന്ന കാലമാണല്ലോ ഇത്. വീടുകളിലൊക്കെ പഴയ ടി.വികള്‍ മാറി എല്‍.സി,ഡി, എല്‍.ഇ.ഡി, പ്ലാസ്മ ടി.വി കള്‍ വന്നുകൊണ്ടിരിക്കുന്നു. സ്ഥാപനങ്ങളില്‍ പളയ സി.ആര്‍.ടി മോണിട്ടറുകള്‍ എടുത്ത് കളഞ്ഞ് എല്‍.സി.ഡി മോണിട്ടറുകള്‍‌ സ്ഥാപിക്കുന്നു. സ്ഥലലാഭവും, കുറഞ്ഞ വൈദ്യുത ഉപയോഗവുമാണല്ലോ എല്‍.സി.ഡി മോണിട്ടറിന്റെ പ്രധാന മെച്ചം.

ഇപ്പോഴും തരക്കേടില്ലാത്ത വിലനിലവാരം എല്‍.സി.ഡി മോണിട്ടറുകള്‍ക്കുണ്ട്. എന്നാല്‍ പലപ്പോഴും പരസ്യങ്ങളില്‍ വന്‍ വിലക്കിഴിവ് നല്കി വില്‍ക്കുന്നതായി കാണാറുണ്ട്. പലരും ഇതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് ചിന്തിച്ചിട്ടുണ്ടാവും. മുമ്പൊക്കെ ഫാക്ടറി സെക്കന്‍ഡ് സെയില്‍സ് എന്നൊരേര്‍പ്പാട് ഇടക്കിടെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാറുണ്ടായിരുന്നു. ചെറിയ നിര്‍മ്മാണ തകരാറുകളുള്ള ഉത്പന്നങ്ങള്‍ വില കുറച്ച് വില്‍ക്കുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഇത് ക്രമേണ നിന്നുപോയി. വന്‍കിട സ്ഥാപനങ്ങള്‍ മൊത്തമായി ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി വിലക്കുറവ് ഓഫര്‍ ചെയ്ത് വിറ്റുതുടങ്ങി. സംഭവം ഫാക്ടറി സെക്കന്‍ഡാണെന്ന് പറയുകയുമില്ല.

എല്‍.സി.ഡി മോണിട്ടറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം അവ ഡെഡ് പിക്സലുകളില്ലാത്തവയാണ് എന്നുറപ്പ് വരുത്തുകയാണ്. ഇതിനാദ്യം ഡെഡ് പിക്സല്‍ എന്തൈണെന്ന് മനസിലാക്കണം. ഉദാഹരണം പറഞ്ഞാല്‍ 1080 പിക്സല്‍ മോണിട്ടറില്‍ 1920 പിക്സല്‍ ഹോറിസോണ്ടലും, 1080 പികസല്‍ വെര്‍ട്ടിക്കലായും ഉണ്ടാകും. ഈ ചെറിയ കണങ്ങള്‍ ചിലത് വര്‍ക്ക് ചെയ്യാത്തവയാവാം. എന്നാല്‍ സ്ക്രീനില്‍ മൊത്തം ചിത്രം തെളിയുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടുകയില്ല. എന്നാല്‍ ചില മോണിട്ടറുകളില്‍ ഡെഡ് പിക്സല്‍ അളവ് കൂടുതലാണെങ്കില്‍ അത് ഇടക്ക് തെളിയാതെ കാണാനാവും.
Dead pixel - Compuhow.com
Dead Pixel Locator
ഇതൊരു ഫ്രീവെയറാണ്. ഇത് റണ്‍ ചെയ്ത് സ്ക്രീനില്‍ ഏതെങ്കിലും ഭാഗത്ത് ഡിസ്പപ്ലേ പ്രശ്നം തോന്നുന്നുണ്ടോ എന്ന് കണ്ടുപിടിക്കാം. അഥവാ നിങ്ങള്‍ ഇത്തരം തകരാറ് കണ്ടുപിടിച്ചാല്‍ കമ്പനി വ്യവസ്ഥകളനുസരിച്ച് എത്ര ശതമാനം ഡിഫെക്ടിനാണ് റിപ്ലേസ്മെന്റ് ലഭിക്കുക എന്ന് ചെക്ക് ചെയ്യുക. മുന്‍നിര കമ്പനികളുടേതൊന്നും സാധാരണ വലിയ പ്രശ്നം കാണാറില്ല.
http://www.astris.com/dpl/

LCD Pixel test എന്ന സര്‍വ്വീസും ഇതേ ആവശ്യത്തിന് ഉപയോഗിക്കാം.
ഇതിന് സൈറ്റില്‍ പോയി ബ്രൗസര്‍ ഫുള്‍സ്ക്രീനാക്കുക.
Alt+RightArrow അടിച്ച് അടുത്ത ബാക്ക് ഗ്രൗണ്ട് പേജിലേക്ക് പോവുക. Alt+LeftArrow പുറകിലോട്ട് പോവാന്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ പേജില്‍ കാണുന്ന Black, White ,…തുടങ്ങിയ ലിങ്കില്‍ ക്ലിക് ചെയ്യുക.

Download

Leave a Reply

Your email address will not be published. Required fields are marked *