ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായതിന് നടി റിമാ കല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്. ഇക്കാര്യത്തില്‍ റിമയോട് ഫിലിം ചേംബര്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും റിമ നല്‍കിയിരുന്നില്ല ഇതാണ് വിലക്കിന് കാരണമായത്.വിലക്ക് നടപ്പില്‍ വന്നതിനാല്‍ റീമ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനീഷ് അന്‍വറിന്റെ ഗര്‍ഭിണികള്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. റിമാ കല്ലിങ്കലിനെതിരെ ഫിലിം ചേംബര്‍ നിസഹകരണം നിലനില്‍ക്കുന്നതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ നിന്നും പിന്മാറണമെന്ന് നേരത്തെ താരങ്ങളോട് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു. ജഗദീഷ്, സിദ്ധീഖ് തുടങ്ങിയവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പിന്‍മാറാമെന്ന് മറുപടി നല്‍കിയെങ്കിലും റിമ പ്രതികരിച്ചില്ലെന്ന് ചേംബര്‍ ഭാരവാഹികള്‍ പറയുന്നു. ചേംബറിന് ക്ഷമാപണം നടത്തി റീമ കത്തയച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിയഞ്ചിന് നടക്കുന്ന ചേംബര്‍ യോഗത്തിലാണ് കത്ത് ചര്‍ച്ച ചെയ്യുന്നത്. ഷൂട്ടിംഗ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു. മെയ് 15 നു മുന്‍പ് ടെലിവിഷനിലെ അവതാരക സ്ഥാനത്തുനിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ റിമ അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.