ക്ലൗഡ് സര്‍വ്വീസില്‍ പരസ്പരം ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം

ക്ലൗഡ് സര്‍വ്വീസുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. കംപ്യൂട്ടറില്‍ ഫയലുകള്‍ സേവ് ചെയ്ത് വെയ്ക്കേണ്ടതില്ല എന്നതും, എവിടെ നിന്നും ആക്സസ് ചെയ്യാമെന്നതുമാണ് ഇതിന്‍റെ മെച്ചം.
File sharing on cloud storage - Compuhow.com
പല സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇവയില്‍ ചിലത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാറുണ്ടാകും. അത്തരം ഡ്രൈവുകളിലേക്ക് മറ്റ് ഡ്രൈവുകളില്‍ നിന്ന് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടിയും വരാം.
ഇതിന് ഒരു മാര്‍ഗ്ഗം നിങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കില്‍ അതിന് ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് Backupbox. ഇതില്‍ ഡാറ്റ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതെ ഒരു സെര്‍വറില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം.

ഇതുപയോഗിക്കാനായി BackupBox ല്‍ സൈന്‍ അപ് ചെയ്യുക. രജിസ്ട്രേഷന് ശേഷം ഒരു ഡാഷ് ബോര്‍ഡിലേക്ക് നിങ്ങള്‍ റീ ഡയറക്ട് ചെയ്യപ്പെടും. ഇവിടെ നിങ്ങള്‍ക്ക് സര്‍വ്വീസുകള്‍ ആഡ് ചെയ്യാം. Add New Source എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് ഏത് സര്‍വ്വീസില്‍ നിന്നാണോ ഫയല്‍ എടുക്കേണ്ടത്, അത് സെലക്ട് ചെയ്യുക. അത് ഓതറൈസ് ചെയ്യുക.
അത് കഴിയുമ്പോള്‍ നിങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഫയലുകള്‍ കാണാന്‍ സാധിക്കും. അതില്‍ വേണ്ടുന്നത് തെരഞ്ഞെടുക്കുക.

Add New Destination എടുത്ത് എവിടേക്കാണ് ഷെയര്‍ ചെയ്യേണ്ടത് എന്ന് നല്കുക.
ഈ അക്കൗണ്ടിലും ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

https://mybackupbox.com/

Leave a Reply

Your email address will not be published. Required fields are marked *