വിന്‍ഡോസ് 7 ല്‍ ഡെലീറ്റായ ഫയലുകള്‍ സോഫ്റ്റ് വെയറുകതളില്ലാതെ റിക്കവര്‍ ചെയ്യാം

ചിലപ്പോള്‍ ശ്രദ്ധിക്കാതെ നമുക്ക് വേണ്ടുന്ന ഫയലുകള്‍ ഡെലീറ്റാക്കി പോകാനിടയുണ്ട്. റീസൈക്കിള്‍ ബിന്നില്‍ നിന്ന് കൂടി ഡെലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കുക എത്ര എളുപ്പമല്ല. ഈ ആവശ്യത്തിനായി അനേകം റിക്കവറി പ്രോഗ്രാമുകളുണ്ട്. എന്നാല്‍ വിന്‍ഡോസ് 7 ല്‍ ഇത്തരം തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകള്‍ ഉപയോഗിക്കാതെ റിക്കവര്‍‌ ചെയ്യാനുള്ള വഴിയാണ് Previous Version feature.
ഒരു റീസ്റ്റോര്‍ പോയിന്റ് ക്രിയേറ്റ് ചെയ്ത് അതുവഴിയാണ് ഫയലുകള്‍ വീണ്ടെടുക്കുക.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. ഫയലിലോ, ഫോള്‍ഡറിലോ റൈറ്റ് ക്ലിക്ക് ചെയ്ത് മെനുവില്‍ നിന്ന് Restore previous version സെലക്ട് ചെയ്യുക.

തുറന്ന് വരുന്ന ബോക്സില്‍ പഴയ ഡേറ്റുകളില്‍ ഫോള്‍ഡറുകള്‍ കാണാം. ഇതില്‍ നിങ്ങള്‍ക്ക് വേണ്ടുന്ന സമയത്തെ ഫോള്‍ഡര്‍ സെലക്ട് ചെയ്യാം.
റീസ്റ്റോര്‍ പോയിന്റില്‍ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ളത് മാറി പഴയ ഫയലുകള്‍ പ്ലേസ് ചെയ്യും.
ഇത് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
Control Panel > System and Security > System ല്‍ പോവുക. System protection ക്ലിക്ക് ചെയ്യുക.
ഡ്രൈവ് സെലക്ട് ചെയ്ത് കോണ്‍ഫിഗറില്‍ ക്ലിക്ക് ചെയ്യുക.

Restore system settings and previous version of files എടുക്കുക.

Only restore the previous version of files എന്നത് വേണമെങ്കില്‍ ചെക്ക് ചെയ്യാം.