ഫയര്‍ഫോക്‌സ് problem സോള്‍വിങ്ങ്


നിങ്ങള്‍ മോസില്ല ഫയര്‍ഫോക്‌സ് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ ചില തകരാറുകള്‍ നേരിടുമ്പോള്‍ ഫയര്‍ഫോക്‌സില്‍ അത് എങ്ങനെ പരിഹരിക്കാമെന്ന് പറയാം.
ചില സമയത്ത് ഫയര്‍ഫോക്‌സ് ക്രാഷ് ചെയ്യും. ഇത് ഒരു എക്‌സ്റ്റന്‍ഷന്‍ മൂലമാണ്. ഇതിന് പരിഹാരമായി ഫയര്‍ഫോക്‌സ് സേഫ് മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാം. ഇതില്‍ എക്‌സ്റ്റന്‍ഷനുകളില്ലാതെ ഫയര്‍ഫോക്‌സ് റണ്‍ ചെയ്യും. ഇത് ഓണ്‍ചെയ്യാന്‍ ഫയര്‍ഫോക്‌സ് ഐക്കണില്‍ ഡബിള്‍ക്ലിക്ക് ചെയ്യുന്ന നേരത്ത് ഷിഫ്റ്റ് കീയില്‍ അമര്‍ത്തിപ്പിടിക്കുക.
ഒരു ഡയലോഗ് ബോക്‌സ് വരും. പെര്‍മനന്റ് ആയി സേഫ് മോഡില്‍ വര്‍ക്ക് ചെയ്യിക്കാനുള്ള ഒപ്ഷന്‍ ഇതിലുണ്ട്. പെര്‍മനന്റ് ചേഞ്ചുകളില്ലാതെ ഓപ്പണ്‍ ചെയ്യാന്‍ continue in safe mode ല്‍ ക്ലിക്ക് ചെയ്യുക.

ഇതല്ലാതെ help ല്‍ മൗസ് ക്ലിക്ക് ചെയ്ത് Restart with Addons disabled ക്ലിക്ക് ചെയ്തും സേഫ് മോഡില്‍ ഓപ്പണ്‍ ചെയ്യാം.

Comments

comments