ഫേസ്ബുക്ക് വ്യാജന്മാരെ കണ്ടെത്താം !


facebook - Compuhow.com
ലോകത്തിലേറ്റവുമധികം വ്യാജന്മാരുള്ള സ്ഥലമേത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ ഉത്തരം ചൈനയെന്നാവും. എന്നാല്‍ അതിനേക്കാള്‍ വ്യാജന്മാരുളള സ്ഥലമാണ് ഇപ്പോള്‍ ഫേസ്ബുക്ക്. ഫേക്ക് ഐഡികളുടെ വിളയാട്ടമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍. ആദ്യകാലത്ത് പലരും പ്രശ്സതരുടെ ഐഡിയില്‍ അക്കൗണ്ട് തുറന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ പെണ്‍ ഐ.ഡികളില്‍ അക്കൗണ്ട് നിര്‍മ്മിച്ച് വിലസുന്നതാണ് ട്രെന്‍ഡ്. പെട്ടന്നൊരുദിവസം ഇത്തരക്കാരുടെ പോസ്റ്റുകളില്‍ നീലച്ചുവ പരക്കുകയും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവര്‍ക്ക് മാനഹാനിയുണ്ടാക്കുകയും ചെയ്യും.

Fakeoff - Compuhow.com

മിക്കപ്പോഴും വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാന്‍ നമുക്ക് കഴിയാറില്ല. പരിചയമില്ലാത്ത ആളുകളുടെ കാര്യത്തില്‍ ഇതൊരു യാഥാര്‍ത്ഥ്യമാണ്.ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് വ്യാജ ഐ.ഡികള്‍ തിരിച്ചറിയാനുള്ള ഒരു ആപ്പുമായി വന്നിരിക്കുകയാണ് FakeOff എന്നാണ് ഇതിന്‍റെ പേര്.
1.35 ബില്യണ്‍ ഐ.ഡികളില്‍ 10 ശതമാനവും വ്യാജനാണെന്നാണ് കണക്ക്. വ്യാജ ഐഡികളില്‍ സജീവമായി നില്‍ക്കുന്ന അനേകമാളുകളുണ്ട്.

സദാസമയവും സംശയകരമായ ഫ്രണ്ട്സിനെ നിരീക്ഷിക്കുകയും, ടൈംലൈന്‍ ആക്ടിവിറ്റികള്‍ നീരിക്ഷിക്കുകയുമാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക. പുറത്തിറങ്ങി രണ്ടുമാസമായ ഫേക്ക് ഓഫിന് നിലവില്‍ 15000 ഓളം ഉപഭോക്താക്കളുണ്ട്.
ഫേസ്ബുക്കിന്‍റ അഭിപ്രായപ്രകാരം 14.3 കോടി അക്കൗണ്ടുകള്‍ വ്യാജനാണ്.

Comments

comments