ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേയുമായി ഫഹദ്

Fahad coming up with ‘Dilwale Dulhaniya Le Laayenge’

ഷാരൂഖ് ഖാന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ദുല്‍ഹനിയാ ലേ ജായേഗേ എന്ന ചിത്രം മലയാളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. 1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഷാരൂഖിന്‍റെ കരിയറില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. മനോഹരമായ ഈ പ്രണയകഥ രാജേഷ് നായര്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. രാജേഷ് തന്നെ റീമേക്കിന് തിരക്കഥയൊരുക്കുന്നചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത് ഫഹദ് ഫാസിലിനെയാണ്. മനോഹരമായ ഒരു റൊമാന്റിക് കോമഡിയാണ് റീമേക്കിലൂടെ രാജേഷ് ലക്ഷ്യമിടുന്നത്. ചിത്രത്തിന് കഥ തയ്യാറാക്കുന്നത് സിജോയ് വര്‍ഗ്ഗീസാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു. എ റൊമാന്റിക് റോളര്‍കോസ്റ്റര്‍ റൈഡ് എന്നായിരിക്കുമേ്രത ചിത്രത്തിന്റെ ടാഗ് ലൈന്‍. സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ബിജിപാലാണ്.

English Summary : Fahad coming up with ‘Dilwale dulhaniya le jaayenge’

Leave a Reply

Your email address will not be published. Required fields are marked *