ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്നു


ജീവിതത്തിൽ ഒന്നിച്ച ജോഡികളായ ഫഹദും നസ്രിയയും സിനിമയില്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കില്ലെന്നായിരുന്നു കേട്ടിരുന്നത്. എന്നാൽ ഫഹദോ നസ്രിയയോ അത് സ്ഥിരീകരിച്ചിരുന്നില്ല. ഫഹദ് ഫാസിലും നസ്രിയയും ബാംഗ്ലൂർ ഡെയ്സിൽ മാത്രമല്ല ഇവർ ഒന്നിച്ചത്. പ്രമാണിയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കില്ലെന്നായിരുന്നു കേട്ടിരുന്നത്. എന്നാൽ ഫഹദോ നസ്രിയയോ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ കേൾക്കുന്നു അൻവർ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന സിനിമയിൽ ഫഹദ്ഫാസിലിന്റെ നായിക നസ്രിയയാണെന്ന്. വാർത്ത സത്യമാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നത്. മിൻഹാൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദാലി നിർമ്മിക്കുന്ന സിനിമയാണ് മണിയറയിലെ ജിന്ന്.

English summary : Fahad and nazria is teaming up again

Comments

comments