ഫഹദും ദുല്‍ഖറും ഐ.വി ശശി ചിത്രത്തില്‍ !


i.V sasi new film - Keralacinema.com
ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ഐ.വി ശശി ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യം തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ടീമായിരിക്കും എഴുതുക. മമ്മൂട്ടിയെ നായകനാക്കി ടി. പി ചന്ദ്രശേഖരന്‍ വധത്തിന്റെ കഥപറയുന്ന ഒരു രാഷ്ട്രീയ ചിത്രവും ഐ.വി ശശിയുടെ ഭാവി പദ്ധതിയില്‍ പെടുന്നു.ബല്‍റാം വി.എസ് താരാദാസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമ രംഗത്ത് നിന്ന് പുറത്ത് പോയ ഐ.വി ശശി മടങ്ങിവരവിനുള്ള ശ്രമത്തിലാണിപ്പോള്‍. വെളളത്തൂവല്‍, സിംഫണി, ആഭരണച്ചാര്‍ത്ത് തുടങ്ങി പരാജയങ്ങളുടെ ഒരു നിരതന്നെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.വി ശശി നേരിട്ടത്. അടുത്ത കാലത്ത് അവളുടെ രാവുകള്‍ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നിരുന്നില്ല

Comments

comments