ഫേസ് ബുക്കിന് പുതിയലുക്ക്


സ്ഥിരം കാണുന്ന ഫേസ് ബുക്ക് ലുക്ക് നിങ്ങളെ മടുപ്പിക്കുന്നുണ്ടോ? സ്വന്തം സ്റ്റൈലിലേക്ക് ഇതിനെ മാറ്റി ഒരു വെറൈറ്റി ലുക്ക് നല്കണമെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ? ഫേസ് ബുക്ക് ബാക്ക് ഗ്രൗണ്ട് ചേഞ്ചര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യത്യസ്ഥമായ ഒരു സ്റ്റൈല്‍ ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഇമേജ് കംപ്യൂട്ടറില്‍ നിന്ന് അപ് ലോഡ് ചെയ്യുകയോ, ഒരു യു.ആര്‍.എല്‍ വഴി അപ് ലോഡ് ചെയ്യുകയോ ചെയ്യാം.

ഇത് ചെയ്യാന്‍ ആദ്യം ഫേസ് ബുക് ബാക്ക്ഗ്രൗണ്ട് ചേഞ്ചര്‍ ക്രോം വെബ്സ്റ്റോരില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യുക. ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചിത്രം ലോഡ് ചെയ്യാം. ഇതിനുള്ള ഒപ്ഷന്‍ നിങ്ങളുടെ പേരിനടുത്ത് കാണാന്‍ സാധിക്കും.

അതുപോലെ ഫേസ് ബുക്കിന്റെ പേജ് ഓപ്പാസിറ്റി ചേഞ്ച് ചെയ്യുകയും ചെയ്യാം. അപേലോഡ് ചെയ്യാവുന്ന ചിത്രത്തിന്റെ പരമാവധി റെസലൂഷന്‍ 1600*1400 ആണ്.
Download

Comments

comments