ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം


ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഫേസ് ബുക്ക് അപ്ഡേഷന്‍ സാധ്യമാകാതെ മനപ്രയാസത്തിലാണോ? പരിഹാരമുണ്ട്. മൊബൈല്‍ ഫോണിലെ എസ്.എം.എസ് സൗകര്യം ഉപയോഗിച്ച് ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനാവും.

ഇങ്ങനെ ചെയ്യുന്നതിന് ഫേസ്ബുക്ക് സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം.
ഫേസ്ബുക്ക് അക്കൗണ്ടില്‍ ടെക്സ്റ്റ് മെസേജിങ്ങ് ആക്ടിവേറ്റ് ചെയ്യുകയാണ് ഇതിന് വേണ്ടത്. account Settings പേജില്‍ Mobile setting ല്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ നല്കി Activate Text Messaging ക്ലിക്ക് ചെയ്യുക.
Facebook update from Phone - Compuhow.com
ഇങ്ങനെ ചെയ്ത് സേവ് ചെയ്തതിന് ശേഷം ഏത് മൊബൈല്‍ ഫോണില്‍ നിന്നും 32665 എന്ന നമ്പറിലേക്ക് സ്റ്റാറ്റസ് ടെക്സ്റ്റ് മെസേജായി അപ്ഡേറ്റ് ചെയ്യാം.

Comments

comments