ഫേസ്ബുക്കില്‍ ആപ്ലിക്കേഷനുകള്‍ പേഴ്സണല്‍ ഡാറ്റകള്‍ ചോര്‍ത്തുന്നത് തടയാം


ഫേസ്ബുക്ക് ഉപയോഗിക്കാത്തവരുടെ എണ്ണം ചുരുക്കമാണ്. ദിവസത്തില്‍ ഏറെ സമയവും ഫേസ്ബുക്കില്‍ ഓണ്‍‌ലൈനായിരിക്കുന്നവരുണ്ട്. ഗെയിംകളിക്കാനും, ചാറ്റ് ചെയ്യാനുമൊക്കെ ഫേസ് ബുക്കില്‍ സാധിക്കുമെങ്കിലും ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പേഴ്സണല്‍ ഡാറ്റകള്‍ അവ ഉപയോഗപ്പെടുത്താറുണ്ട്.

ഇവ നിങ്ങളുടെ ഇമെയില്‍ അഡ്രസ്, അപ് ലോഡ് ചെയ്ത വിവരങ്ങള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്താം. പേഴ്സണല്‍ ഡാറ്റകള്‍ ഷെയര്‍ ചെയ്യാനനുവദിച്ചാല്‍ മാത്രമേ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ വിവരങ്ങളോടൊപ്പം നിങ്ങളുടെ ഫ്രണ്ട്സിന്റേയും വിവരങ്ങള്‍ ഇവ ഉപയോഗിച്ചേക്കാം.

ഫേസ്ബുക്കില്‍ തന്നെ ഇത്തരം ഡാറ്റകള്‍ ഏതൊക്കെ ഷെയര്‍ചെയ്യപ്പെടണമെന്ന് നിശ്ചയിക്കാം. ഇതിന് ഫേസ്ബുക്കിലെ App Settings തുറക്കുക. ഇവിടെ നിങ്ങള്‍‌ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണാം.
Apps using personnel data - Compuhow.com
Apps others use സെക്ഷനില്‍ എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന ക്ലിക്ക് ചെയ്ത വിവരങ്ങള്‍ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. അവ ഒഴിവാക്കണമെങ്കില്‍ അണ്‍ ചെക്ക് ചെയ്ത് സേവ് ചെയ്യുക.

Comments

comments