ഫേസ്ബുക്ക് അപ്ഡേറ്റ് റിയല്‍ടൈമായി വിന്‍ഡോസ് 7 ടാസ്ക്ബാറില്‍‌


ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഉപയോഗം എളുപ്പമാക്കാന്‍ ചെറിയൊരു വിദ്യ. ഇതുവഴി ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ റിയല്‍ ടൈമായി വിന്‍ഡോസ് 7 ടാസ്ക് ബാറില്‍ ലഭിക്കും. ഇതിന് പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല.

ഇത് കിട്ടാന്‍ Windows 7 Service Pack 1 ,IE10 എന്നിവ വേണം.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ തുറന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഫേസ്ബുക്ക് ഐക്കണ്‍ ഡ്രാഗ് ചെയ്ത് ടാസ്ക്ബാറിലേക്കിടുക.

ഇപ്പോള്‍ ഫേസ്ബുക്ക് ടാസ്ക് ബാറില്‍ പിന്‍ ചെയ്യപ്പെട്ടിരിക്കും.
Facebook on taskbar - Compuhow.com
ഇനി പുതിയ അപ്ഡേറ്റ് വന്നാല്‍ ഒരു ചുവപ്പ് കളറുള്ള ആസ്റ്റെറിക്സ് ഫേസ്ബുക്ക് ഐക്കമില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ന്യുസ് ഫീഡ്, മെസേജുകള്‍, ഇവന്‍റ്സ് എന്നിവ കാണാം.

Comments

comments