ഡൗണ്‍ലോഡ് ചെയ്ത സിപ് ഫയല്‍ ഓട്ടോമാറ്റിക്കായി എക്സ്ട്രാക്ട് ചെയ്യാം.



ഇന്‍റര്‍നെറ്റിലൂടെ അയക്കാനും, ഡൗണ്‍ലോഡ് ചെയ്യാനുമൊക്കെ ഫയലുകള്‍ സിപ് ചെയ്യുന്നത് ഉപകാരപ്രദമാണ്. സൈസ് ചെറുതാവുകയും എളുപ്പം ഡൗണ്‍ലോഡിങ്ങ് സാധ്യമാക്കുകയും ചെയ്യുന്നതാണ് സിപ്. WinRAR , 7-Zip തുടങ്ങിയവയൊക്കെയാണ് പ്രമുഖ സിപ്പ് ടൂളുകള്‍. സിപ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ എക്സ്ട്രാക്ട് ചെയ്താലേ ഉപയോഗിക്കാനാവൂ. എന്നാല്‍ ആ ജോലി ഒഴിവാക്കി ഓട്ടോമാറ്റിക്കായി അണ്‍സിപ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ഇതിനായി 7-Zip എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.
ആദ്യം 7-Zip ഇന്‍സ്റ്റാള്‍ ചെയ്യുക.

Computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് System Properties എടുക്കുക. അതില്‍ Properties സെല്ക്ട് ചെയ്യുക.
അവിടെ ഇടത് പാനലില്‍ നിന്ന് Advanced system settings സെല്ക്ട് ചെയ്യുക. System Properties തുറന്ന് വരും.

അവിടെ Advanced ടാബ് ക്ലിക്ക് ചെയ്ത് Environment Variables സെല്ക്ട് ചെയ്യുക.
ഇനി PATH എന്ന വേരിയബിളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിലെ വാല്യുവിന് അവസാനത്തില്‍ സെമികോളന്‍ (semicolon -;) ഇടുക. അതിനെ തുടര്‍ന്ന് 7-zip ഇന്‍സ്റ്റലേഷന്‍ പാത്ത് നല്കുക.

(ഉദാ.C:Program Files7-Zip)
Unzip files automatically - Compuhow.com
തുടര്‍ന്ന് OK അടിച്ച് സേവ് ചെയ്യുക.
ഇനി ഏത് ഫോള്‍ഡറിലേക്കാണ് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡിങ്ങ് നടക്കുന്നത് എന്ന് മനസിലാക്കണം.
തുടര്‍ന്ന് നോട്ട് പാഡ് തുറന്ന് താഴെ കാണുന്ന കോഡ് നല്കുക.

7z x –oDOWNLOAD-LOCATION* EXTRACT-LOCATION*.zip
ഇതില്‍ ഏത് ലൊക്കേഷനിലേക്കാണ് ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന് കാണിക്കണം.
ഉദാഹരണം – 7z x -oC:Usersയൂസര്‍DownloadsDownloadedFiles* )

ഇങ്ങനെ ചെയ്താല്‍ ഫോള്‍ഡര്‍ താനെ എക്സ്ട്രാക്ട് ചെയ്യും. എന്നാല്‍ ഒറിജിനല്‍ ഫയലും അതേ ഫോള്‍ഡറിലുണ്ടാവും. ഇത് ചിലപ്പോള്‍ പ്രശ്നമാകാം. എങ്കില്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റാനായി ഡൗണ്‍ലോഡ് ഫോളഅ‍ഡറില്‍ ZIP-Originalsഎന്ന പേരില്‍ ഒരു ഫോള്‍ഡറുണ്ടാക്കാം. തുടര്‍ന്ന് നേരത്തെയുണ്ടാക്കിയ നോട്ട് പാഡില്‍ move DOWNLOAD-LOCATION*.zip DOWNLOAD-LOCATIONZIP-Originals എന്ന് ചേര്‍ക്കുക.

Comments

comments