ഇമേജുകളില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്യാം…(ക്രോം)


പലപ്പോഴും ഇമേജുകളിലെ ടെക്സ്റ്റ് സെലക്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടിട്ടുണ്ടാവും. അങ്ങനെ ലഭിക്കുന്നത് പലപ്പോഴും ജോലികള്‍ എളുപ്പമാക്കുന്നതാണ്. ക്രോമില്‍ ഇത് സാധ്യമാക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Project Naptha.
projectnaptha - Compuhow.com

ബ്രൗസറില്‍ കാണുന്ന ഇമേജില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്തെടുക്കാന്‍ സാധിക്കും. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി ഇത് വര്‍ക്ക് ചെയ്യും. മൗസ് ഉപയോഗിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്യാം. അവിടെ തന്നെ ട്രാന്‍സ്‍ലേറ്റ് ചെയ്യാനുമാകും.

പല കാര്യങ്ങളില്‍ ഈ എക്സ്റ്റന്‍ഷന്‍ ഉപകാരപ്രദമാകും. ഒരു ഇമേജില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്സ്റ്റ് ട്രാന്‍സ്ലേറ്റ് ചെയ്യാനാവുക ഏറെ സഹായകരമാകുന്ന അവസരങ്ങളുണ്ടാകും. ചില ഇമേജുകളില്‍ കാണുന്ന ടെക്സ്റ്റ് കോപ്പി ചെയ്ത് സെര്‍ച്ച് ചെയ്യാനാവുന്നത് വേഗത്തില്‍ റിസള്‍ട്ടുകള്‍ ലഭിക്കാന്‍ സഹായിക്കും.
ഇമേജുകളില്‍ നിന്ന് ടെക്സ്റ്റ് വേര്‍‌തിരിക്കാനാവുന്ന പ്രോഗ്രാമുകളുണ്ടെങ്കിലും ഓണ്‍ലൈനായി ബ്രൗസറില്‍ തന്നെ ഇക്കാര്യം ചെയ്യാനാവുന്നത് മികച്ച മാര്‍ഗ്ഗം തന്നെയാണ്.

http://projectnaptha.com/

Comments

comments