ഡോകുമെന്‍റുകളില്‍ നിന്നും ആപ്ലിക്കേഷനുകളില്‍ നിന്നും ഇമേജ് എടുക്കാം

ആപ്ലിക്കേഷനുകളില്‍ നിന്നും ഡോകുമെന്‍റുകളില്‍ നിന്നും ഇമേജുകള്‍ എക്സ്ട്രാക്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് deJPEG.

മൈക്രോസോഫ്റ്റ് വേഡ് ഫയലുകള്‍, .exe പയലുകള്‍ എന്നിവയെ ആണ് ഇത് പ്രധാനമായും സപ്പോര്‍ട്ട് ചെയ്യുക. ആപ്ളിക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന ഇമേജുകള്‍ സാധാരണ സെര്‍ച്ചിംഗിലൊന്നും ലഭിക്കില്ല. പഠനാവശ്യങ്ങള്‍ക്കോ, ട്യൂട്ടോറിയലുകള്‍ നിര്‍മ്മിക്കാനോ ഇത്തരം ഇമേജുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. പ്രോഗ്രാം തുറന്ന് ഓരോ സ്റ്റേജിന്‍റെയും സ്ക്രീന്‍ ഷോട്ട് എടുക്കുന്ന ജോലി ഒരു പരിധി വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
deJPEG -Compuhow.com
സങ്കീര്‍ണ്ണമായ ഒപ്ഷനുകളൊന്നുമില്ലാതെ വളരെ ലളിതമായി തന്നെ deJPEG ഉപയോഗിച്ച് ഇമേജുകള്‍ എടുക്കാം. സേവാകുന്ന ഇമേജുകള്‍ 1,2 എന്ന ക്രമത്തിലാവും.
ഫയലുകള്‍ കാര്യക്ഷമമായി റീനെയിം ചെയ്യാനോ, ഏതൊക്കെ ടൈപ്പ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നോ പറയാത്തത് ഇതിന്‍റെ ഒരു ന്യൂനതയായി പറയാം.
ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനായി ഉപയോഗിക്കാവുന്ന ഈ പ്രോഗ്രാം വിന്‍ഡോസ് 8 ല്‍ വരെ സപ്പോര്‍ട്ട് ചെയ്യും.

VISIT SITE

Leave a Reply

Your email address will not be published. Required fields are marked *