വിന്‍ഡോസ് ട്രയല്‍ വേര്‍ഷന്‍ കാലാവധി നീട്ടാം


windows8 - Compuhow.com
വിന്‍ഡോസ് 8 പ്രചാരം നേടി വരുന്ന സമയമാണല്ലോ ഇത്. വിന്‍ഡോസ് ട്രയല്‍ വേര്‍ഷനുകള്‍ കമ്പനി തന്നെ ലഭ്യമാക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ വിന്‍ഡോസ് 8 ട്രയല്‍ വേര്‍ഷന്‍ 90 ദിവസത്തെ ഉപയോഗത്തിന് ഫ്രീയായി ലഭിക്കും. ട്രയല്‍ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇഷ്ടപ്പെട്ടാലും സാമ്പത്തിക വശം നോക്കുമ്പോള്‍ ഒറിജിനല്‍ ഉപയോഗിക്കുന്നത് പലര്‍ക്കും സാധ്യമായിരിക്കില്ല.

അതിനാല്‍ തന്നെ ട്രയല്‍ കാലാവധി കൂട്ടിക്കിട്ടാന്‍ പ്രയോഗിക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ പറയുന്നത്.
ഇതിന് ആദ്യം കംപ്യൂട്ടറില്‍ command prompt തുറന്ന് slmgr /rearm എന്ന് ടൈപ്പ് ചെയ്യുക.

ഇതിന് ശേഷം എന്ററടിച്ച ശേഷം കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്കവാറും വിന്‍ഡോസ് വേര്‍ഷനുകളുടെ ട്രയല്‍ കാലാവധി മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ നാലാമത്തെ തവണ സംഗതി നടപ്പാകില്ല.

ഇത്തരത്തില്‍ വിന്‍ഡോസ് 8 നെ 270 ദിവസത്തോളം ഫ്രീയായി ഉപയോഗിക്കാം.

Comments

comments