ലാപ് ടോപ്പ് ബാറ്ററി ലൈഫ് മെച്ചപ്പെടുത്താന്‍ ഫ്രീ ടൂള്‍


നിങ്ങള്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ പലപ്പോഴും ബാറ്ററി ലൈഫ് കൂടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലത് ഈ പംക്തിയില്‍ മുമ്പ് എഴുതിയിട്ടുമുണ്ട്. ഇന്ന് ബാറ്ററി ലൈഫ് കൂട്ടാനുതകുന്ന ഒരു ടൂളാണ് പരിചയപ്പെടുത്തുന്നത്.

ഫ്രീയായി ഉപയോഗിക്കാവുന്ന Aerofoil എന്ന പ്രോഗ്രാം ബാറ്ററി ലൈഫ് കൂട്ടാനുതകുന്ന സെറ്റിങ്ങുകള്‍ വഴി നിങ്ങളെ സഹായിക്കും. വിന്‍ഡോസ് പവര്‍ പ്ലാനിനെ രണ്ട് തരത്തിലേക്ക് സ്വിച്ച് ചെയ്യാന്‍ ഇതുവഴി സാധിക്കും. നിങ്ങളുടെ കോണ്‍ഫിഗുറേഷന്‍സ് , ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളേ സെറ്റ് ചെയ്യപ്പെടും. അതിനാല്‍ പിന്നീട് ഇതില്‍ മാറ്റം വരുത്തേണ്ടതില്ല, അഥവാ മാറ്റം വരുത്തണമെങ്കില്‍ ഇന്‍സ്റ്റാളര്‍ റണ്‍ ചെയ്ത് രണ്ടാമത് ഒന്നുകൂടി കോണ്‍ഫിഗര്‍ ചെയ്യുക.

Download

Comments

comments