എക്‌സല്‍ ട്യൂട്ടോറിയല്‍……9

ഫോര്‍മുല കോപ്പി ചെയ്യാന്‍.
നിങ്ങള്‍ എക്‌സലില്‍ ഒരു ഫോര്‍മുല കോപ്പി ചെയ്യുമ്പോള്‍ അതിന്റെ സെല്‍ റഫറന്‍സ് മറ്റൊരു സെല്ലിലേക്ക് മാറ്റാന്‍ സാധിക്കും. ഇതു മനസിലാക്കാന്‍ താഴെ കാണുന്നപ്രവര്‍ത്തനം കാണുക.
ഇതു പോലെ എന്റര്‍ ചെയ്യുക

ഇതില്‍ A4 സെല്ലില്‍ കാല്‍ക്കുലേഷന്‍ കാണിച്ചിരിക്കുന്നത് പോലെ നല്കുക. ഇനി A4 ല്‍ ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുക (Ctrl+C)

ഇനി B4 ല്‍ ക്ലിക്ക് ചെയ്ത് പേസ്റ്റ് ചെയ്യുക.
ഇതല്ലാതെ മറ്റൊരു തരത്തിലും കോപ്പി ചെയ്യാം. A4 ക്ലിക്ക് ചെയ്ത് B4 ഡ്രാഗ് ചെയ്യുക.

……………………………………………………..
ഫോര്‍മുലകളിലെ പേരുകള്‍ (Names in Formulas)
ഫോര്‍മുലകളില്‍ സെല്‍ റഫറന്‍സ് ഉപയോഗിക്കുന്നതിന് പകരം പേര് നല്കിയ ഒരു റേഞ്ച് ഉപയോഗിക്കാം.
ഫോര്‍മുലയില്‍ എങ്ങനെ ഇത് ചെയ്യാമെന്ന് നോക്കുക.
ചിത്രത്തില്‍ കാണുന്നത് പോലെ കുറച്ച് സംഖ്യകള്‍ എന്റര്‍ ചെയ്ത് സെലക്ട് ചെയ്യുക.
ഫോര്‍മുല ടാബില്‍ define Name ല്‍ ക്ലിക്ക് ചെയ്യുക.

ഒരു പേര് നല്കുക.

……………………………………………………….
ഇതല്ലാതെ മറ്റൊരു വിധത്തിലും പേര് നല്കാം.
റേഞ്ച് സെലക്ട് ചെയ്ത് മുകളില്‍ നെയിംബോക്‌സില്‍ പേര് നല്കുക. Enter നല്കുക.

ഇനി നിങ്ങള്‍ക്ക് ഫോര്‍മുലയില്‍ ഈ റേഞ്ച് ഉപയോഗിക്കേണ്ടി വന്നാല്‍ പേര് നല്കിയാല്‍ മതി. ചിത്രം നോക്കുക.

(തുടരും)