എക്‌സല്‍ ട്യൂട്ടോറിയല്‍ …7


ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റുകള്‍
എക്‌സല്‍ ഷീറ്റില്‍ ഒരു നിശ്ചിത ഐറ്റം സെലക്ട് ചെയ്യാനാണ് ഇത് ഉപയോഗിക്കാറ്.
ആദ്യം ഏതൊക്കെ ഐറ്റമാണ് വേണ്ടതെന്ന് ടൈപ്പ് ചെയ്യുക. ഒരു സിംഗിള്‍ കോളത്തിലോ, റോയിലോ വേണം ഇത് നല്കാന്‍.

ഇനി എവിടെയാണോ ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റ് വരേണ്ടത് അവിടെ സെല്ലില്‍ ക്ലിക്ക് ചെയ്യുക.

ഡാറ്റ ടാബില്‍ Data validation ല്‍ ക്ലിക്ക് ചെയ്യുക

ഡാറ്റ വാലിഡോഷന്‍ ബോക്‌സില്‍ Allow box ല്‍ list ല്‍ ക്ലിക്ക് ചെയ്യുക

അടുത്തതായി റേഞ്ച് സെലക്ട് ചെയ്യുക. ഷീറ്റ 2 ല്‍ (A1:A3)
OK നല്കുക.
റിസള്‍ട്ട് കിട്ടിയത് നോക്കുക.

ശ്രദ്ധിക്കുക. നമ്മള്‍ എന്റര്‍ ചെയ്യേണ്ടുന്ന ലിസ്റ്റ് Sheet 1 ലും, ഡാറ്റ നല്കിയത് sheet 2 ലും ആണ്.ഇതില്‍ രണ്ടാമത്തെ ഷീറ്റ് ഇത് ഫില്‍ ചെയ്യുന്നവരില്‍ നിന്ന് മറയ്ക്കാന്‍ sheet 2ടാബില്‍ ക്ലിക്ക് ചെയ്ത് hide ക്ലിക്ക് ചെയ്യുക.
ഇതു കൂടാതെ ഐറ്റങ്ങള്‍ നമ്മള്‍ സെലക്ട് ചെയ്തത് പോലല്ലാതെ നേരിട്ട് ടൈപ്പ് ചെയ്ത് നല്കാം. അതിന് data validationല്‍ list ന് താഴെ Source എന്നിടത്ത് നേരിട്ട് ലിസ്റ്റ് ഐറ്റങ്ങള്‍ എന്റര്‍ ചെയ്യുക.

(തുടരും)

Comments

comments