എക്‌സല്‍ ട്യൂട്ടോറിയല്‍ – 6

എക്‌സല്‍ ഡാറ്റ വാലിഡേഷന്‍
നിങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ഒരു വര്‍ക്ക് ഷീറ്റ് തയ്യാറാക്കുമ്പോള്‍ അതില്‍ കുറെ കോളങ്ങള്‍ ഫില്ലുചെയ്യാനായി നല്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് എന്റര്‍ചെയ്യുന്ന സെല്ലില്‍ എന്താണ് നല്‌കേണ്ടതെന്ന് വ്യക്തമായി നോട്ട് ചെയ്യാം. ആ സെല്ലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വിവരം കാണിക്കുകയും തെറ്റായ ഡാറ്റ നല്കിയാല്‍ എറര്‍ റിപ്പോര്‍ട്ട് നല്കുകയും ചെയ്യും.

ഇത് ചെയ്ത്‌നോക്കാന്‍ ഫയല്‍ തുറക്കുക. അതില്‍ താഴെ കാണുന്ന പോലെ ഒരു ഡാറ്റ നല്കുക.

ഇനി സെല്‍ C2 ല്‍ ക്ലിക്ക് ചെയ്യുക
DATA TAB ല്‍ data validation ല്‍ ക്ലിക്ക് ചെയ്യുക.
ബോക്‌സില്‍ Allow ല്‍ whole number സെലക്ട് ചെയ്യുക
data ല്‍ between സെലക്ട് ചെയ്യുക
minimum, maximum സംഖ്യകള്‍ എന്റര്‍ ചെയ്യുക

OK ക്ലിക്ക് ചെയ്യുക
ഇന്‍പുട്ട് മെസേജ്
സെല്ലില്‍ മൗസ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന മെസേജാണ് ഇത്. ഇത് നല്കാന്‍ Input message tab ല്‍ Show input message when cell is selected ചെക്ക് ചെയ്യുക
ടൈറ്റില്‍ ടൈപ്പ് ചെയ്യുക
ഇന്‍പുട്ട് മെസേജ് നല്കുക

റിസള്‍ട്ട് ഇങ്ങനെ കാണാം.

എറര്‍ അലെര്‍ട്ട്
വാലിഡ് അല്ലാത്ത ഡാറ്റ എന്റര്‍ ചെയ്താല്‍ അത് അറിയിക്കാനാണ് ഈ ഒപ്ഷന്‍
Error Alert tab ല്‍ Show input message when cell is selected ചെക്ക് ചെയ്യുക
ടൈറ്റില്‍ , എറര്‍മെസേജ് എന്നിവ നല്കുക.