എക്‌സല്‍ ട്യൂട്ടോറിയല്‍ – 5


ഈ പോസ്റ്റില്‍ എക്‌സലില്‍ ഇതു വരെ നമ്മള്‍ കാണാത്ത മറ്റ് ചില ഫീച്ചേഴ്‌സ് പരിചയപ്പെടാം.
Comment
എക്‌സലില്‍ വളരെ ഉപകാര പ്രദമായ ഒരു ഒപ്ഷനാണിത്. നമ്മള്‍ ഒരു സംഖ്യ അല്ലെങ്കില്‍ ഡാറ്റ എന്റര്‍ ചെയ്തു. ഇതു സംബന്ധിച്ച് നമുക്ക് ഒരു നോട്ടെഴുതണം. എന്നാല്‍ ഇത് പ്രിന്റിംഗില്‍ വരികയുമരുത്. ചുരുക്കിപറഞ്ഞാല്‍ കമന്റ് ഒപ്ഷന്റെ ഉപയോഗമിതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കണക്കെഴുതുമ്പോള്‍ ഒരാള്‍ തന്ന സംഖ്യ കോളത്തില്‍ രേഖപ്പെടുത്തി. ഇനി അയാള്‍ തരാനുള്ള, അല്ലെങ്കില്‍ ഇതുവരെ തന്ന തുക ഇതില്‍ കമന്റായി രേഖപ്പെടുത്തിയാല്‍ പിന്നീട് കണക്ക് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് സഹായകരമാകും. അല്ലെങ്കില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ഇങ്ങനെ എഴുതിസൂക്ഷിക്കാം.
ഇങ്ങനെ കമന്റ് നല്കാന്‍ വേണ്ടുന്ന സെല്ലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
Insert comment ല്‍ ക്ലിക്ക് ചെയ്യുക.

കോളത്തില്‍ കമന്റ് ആഡ് ചെയ്യുക.

ഇനി സെല്ലിന് പുറത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ ഇത് അപ്രത്യക്ഷമാവവുകയും, സെല്ലില്‍ വയ്ക്കുമ്പോള്‍കമന്റ് കാണുകയും ചെയ്യാം. ഇത് പിന്നീട് എഡിറ്റു ചെയ്യാം.അതിന് സെല്ലില്‍ റൈറ്റ് ക്ലിക് ചെയ്ത് Edit comment എടുക്കുക

കമന്റ് ബോക്‌സില്‍ കാണുന്ന പേര് യൂസര്‍ നെയിമാണ്.
ഇത് വേണമെങ്കില്‍ മാറ്റി സേറ്റ് ചെയ്യാം.
അതിന് File tabല്‍ Excel options ല്‍ general tab എടുക്കുക.
അതില്‍ യൂസര്‍നെയിം എന്ന് കാണുന്നത് മാറ്റി നല്കാം.

മള്‍്ട്ടിപ്പിള്‍ കമന്റുകള്‍ കാണാന്‍..
ഒരു ഷീറ്റില്‍ ഒന്നിലേറെ കമന്റുകള്‍ നല്കിയിരിക്കുന്നത് ഒരുമിച്ച് കാണാന്‍ review tab ല്‍ comments group ല്‍ Show all comments ക്ലിക്ക് ചെയ്യുക.

Find & replace
സ്‌പ്രെഡ് ഷീറ്റില്‍ എന്റര്‍ ചെയ്തിരിക്കുന്ന ടെക്സ്റ്റില്‍ നിന്ന് ഒരു പ്രത്യേക വാക്ക് കണ്ടെത്താന്‍ സാധിക്കും. അതിന് Find ഉപയോഗിക്കാം.
Home ല്‍ Find and select എന്നതില്‍ find എടുക്കുക.


find ചെയ്യേണ്ടുന്ന വാക്ക് നല്കി find next ക്ലിക്ക് ചെയ്യുക.

അതുപോലെ replace ചെയ്യാന്‍ find and select ല്‍ replace എടുക്കുക.ആദ്യം ലഭിക്കേണ്ട വാക്ക ടൈപ്പ് ചെയ്യുക. ശേഷം replace with എന്നിടത്ത് പകരം നല്‌കേണ്ടുന്ന വാക്ക് നല്കുക.തുടര്‍ന്ന് find next ക്ലിക്ക് ചെയ്ത് മാറ്റം വരുത്തുക.

(തുടരും)

Comments

comments