എക്‌സല്‍ ട്യൂട്ടോറിയല്‍ ..4


ഹെഡ്ഡറും ഫൂട്ടറും
ടൈറ്റിലുകളും മറ്റും നമുക്ക് നേരിട്ട് ടൈപ്പ് ചെയ്ത് നല്കാം. എന്നാല്‍ ഹെഡര്‍, ഫൂട്ടര്‍ ഉപയോഗിച്ച് ഹെഡിംഗുകളും മറ്റ് വിവരങ്ങളും സ്‌പ്രെഡ് ഷീറ്റില്‍ എന്റര്‍ ചെയ്യാം.
അതിനായി view tab ല്‍ ക്ലിക്ക് ചെയ്യുക.
workbook views ല്‍ Page lay out ക്ലിക്ക് ചെയ്യുക
click to add header എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ഇത് ഇടതോ, വലതോ, സെന്റരിലോ അലൈന്‍ ചെയ്യാം.
അതു പോലെ തന്നെ Header and footer toll design tab ഉം ഇതിനായി ഉപയോഗിക്കാം.

ഹെഡ്ഡര്‍ ആന്‍്ഡ് ഫൂട്ടര്‍ കാണാന്‍
നോര്‍മല്‍ വ്യുവില്‍ ഹെഡറും, ഫൂട്ടറും കാണാന്‍ സാധിക്കില്ല.
പ്രിന്റ് പ്രിവ്യ എടുത്താല്‍ ഇത് കാണാം.
സെല്ലില്‍ കാണാവുന്ന എററുകള്‍..അവയുടെ കാരണം.
നിങ്ങള്‍ എക്‌സലില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പലപ്പോഴും സെല്ലുകളില്‍ എററുകള്‍ വരും. പരിചിതമല്ലാത്ത ചില അടയാളങ്ങളും വാക്കുകളും വരും. അവയില്‍ ചിലത് താഴെ.
#### കോളം ചെറുതായതിനാല്‍ സംഖ്യ അതില്‍ ഒതുങ്ങുന്നില്ല
#Ref ഒരു സെല്‍ റെഫറന്‍സ് ഇന്‍വാലിഡാണ്. അതായത് കാല്‍ക്കുലേഷനില്‍ ഒരു സെല്ല് എന്റര്‍ ചെയ്തത് തെറ്റാണ്.
#Name? എക്‌സലിന് ഫോര്‍മുലയിലുള്ള ടെക്‌സ്റ്റ് മനസിലാക്കാന്‍ സാധിക്കുന്നില്ല.
(continues….)

Comments

comments