എക്‌സല്‍ ട്യൂട്ടോറിയല്‍ ..3


എക്‌സലില്‍ പുതിയ റോകളും കോളങ്ങളും ഇന്‍സെര്‍ട്ട് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. ഇതുപയോഗിക്കുമ്പോള്‍ പുതിയതായി വിവരങ്ങള്‍ ഇന്‍സെര്‍ട്ട് ചെയ്യാം.
ഏത് കോളത്തിന് ശേഷമാണോ ഇന്‍സെര്‍ട്ട് ചെയ്യേണ്ടത് അവിടെ മൗസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്‍സെര്‍ട്ട് നല്കുക.

കാല്‍ക്കുലേഷനുകള്‍ നല്കുന്നത് നാം കഴിഞ്ഞ ഭാഗത്ത് ചെയ്തു. നിരവധി കേളങ്ങളുള്ള ഒരു ഫയല്‍ ചെയ്യുമ്പോള്‍ അവയുടെ ടോട്ടല്‍ ഒരു കോളത്തില്‍ കണ്ടതിന് ശേഷം അത് ഡ്രാഗ് ചെയ്യുക. മറ്റ് കോളങ്ങളിലേയും ഫലം കാണാന്‍ സാധിക്കും.

മറ്റൊരു ഫങ്ങ്ഷനാണ് ഓട്ടോമാറ്റികായി നമ്പറിടുന്നത്. ഒരു കോളത്തില്‍ 1, രണ്ടാം കോളത്തില്‍ 2 എന്ന് ടൈപ്പ് ചെയ്ത് അവ ഒരുമിച്ച് സെലക്ട് ചെയ്ത് താഴെ കാണുന്ന അടയാളത്തില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ നമ്പറുകള്‍ ക്രമത്തില്‍ വരും. ഈ നമ്പര്‍ നല്കുന്നത് ഇടവിട്ടാണെങ്കില്‍ അതിനനുസരിച്ച് നമ്പര്‍ വരും. ചിത്രം നോക്കുക.

നമ്പറുകള്‍ എക്‌സലില്‍ വലുതില്‍ നിന്ന് ചെറുതിലേക്കും,ചെറുതില്‍ നിന്ന് വലുതിലേക്കും ആയി സോര്‍ട്ട് ചെയ്യാം.അതിന് സോര്‍ട്ട് ചെയ്യണ്ട കോളങ്ങള്‍ സെലക്ട് ചെയ്ത് താഴെ കാണുന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

(തുടരും)

Comments

comments