എക്‌സല്‍ ട്യൂട്ടോറിയല്‍ ..3


ഫോര്‍മാറ്റിങ്ങ്
ഫോര്‍മാറ്റിങ്ങില്‍ നിരവധി ഒപ്ഷനുകളുണ്ട്. ടെക്സ്റ്റ് അലൈന്‍മെന്റ്, ഓറിയന്റേഷന്‍, മെര്‍ജിങ്ങ് എന്നിങ്ങനെ.
അലൈന്‍മെന്റ് ബോക്‌സ് എടുത്താല്‍ ഇതിലെ ഒപ്ഷനുകള്‍ കാണാം.

ഡാറ്റ ലെഫ്റ്റ്, റൈറ്റ് സൈഡുകളില്‍ അലൈന്‍ ചെയ്യാന്‍
അലൈന്‍െമെന്‍ര് ചെയ്യേണ്ട് സെല്ലുകള്‍ സെലക്ട് ചെയ്യുക.
ഹോം ടാബില്‍ Alignment ല്‍ Align text left എടുത്താല്‍ ലെഫ്റ്റ് സൈഡും, റൈറ്റ്, സെന്റര്‍ എന്നിവയും ലഭിക്കും.
ഓറിയന്റേഷന്‍ മാറ്റാന്‍
ആദ്യം സെല്ലുകള്‍ അല്ലെങ്കില്‍ ഒരു സെല്‍ സെലക്ട് ചെയ്യുക
അലൈന്‍മെന്റ് ഗ്രൂപ്പില്‍ orientation ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ വിവിധ ഒപ്ഷനുകള്‍ കാണാം.അത് സെലക്ട് ചെയ്യുക.

Wrap ചെയ്യാന്‍.(പല ലൈനുകള്‍ ഒരു സെല്ലില്‍)
ആദ്യം ടൈപ്പ് ചെയ്യുക.
Enter അമര്‍ത്തുക.
ഇനി home tab ല്‍ Alignment ല്‍ Wrap text icon ല്‍ ക്ലിക്ക് ചെയ്യുക.

പല സെല്ലുകള്‍ മെര്‍ജ് ചെയ്യാന്‍
ചിലയവസരങ്ങളില്‍ നിരവധി സെല്ലുകള്‍ ഒന്നിച്ചാക്കേണ്ടതായി വരാം. അത്തരം അവസരത്തില്‍ ആദ്യം വേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക.
Home tabല്‍ Alignment ല്‍ merge&Center സെലക്ട് ചെയ്യുക.
Shrink ചെയ്യാന്‍.
ആദ്യം സെല്ലില്‍ ഡാറ്റ എന്റര്‍ ചെയ്യുക
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, Format cell എടുക്കുക

Format cell ല്‍ Alignment tab ക്ലിക്ക് ചെയ്യുക
Text control സെക്ഷനില്‍ Shrink to fit ചെക്ക് ബോക്‌സ് ക്ലിക്ക് ചെയ്ത് OK നല്കുക.
സെല്ലുകളുടെ കളര്‍ മാറ്റാന്‍…………
സ്‌പ്രെഡ് ഷീറ്റുകളില്‍ ടെക്സ്റ്റിനും സെല്ലുകള്‍ക്കും കളറുകള്‍ നല്കാം.
സെല്ലിന് കളര്‍ നല്കാന്‍ ആദ്യം സെല്ല് സെലക്ട് ചെയ്യുക.
Home tab ല്‍ font ഗ്രൂപ്പില്‍ Fill color ഐക്കണ്‍ കാണാം.

color സെലക്ട് ചെയ്യുക.
More Colors ല്‍ ക്ലിക്ക് ചെയ്താല്‍ വേഡിന് സമാനമായ കളര്‍ സെലക്ഷന്‍ ലഭിക്കും.

ടെക്സ്റ്റ് കളര്‍ മാറ്റാന്‍
ആദ്യം സെല്ലിലെ ടെക്സ്റ്റ് സെലക്ട് ചെയ്യുക.
Home ല്‍ Font color സെലക്ട് ചെയ്യുക
A എന്ന് കാണുന്നതിന് സമിപം നിന്ന് ക്ലിക്ക് ചെയ്ത് കളര്‍ എടുക്കാം.

(തുടരും)

Comments

comments