എക്‌സല്‍ ട്യൂട്ടോറിയല്‍..2


മുമ്പ് നമ്മള്‍ ചെയ്ത ഗണിതക്രിയ കൂട്ടലാണല്ലോ. കൂട്ടുന്നതിനും, കുറയ്ക്കുന്നതിനും ഗുണിക്കുന്നതിനും സമാനമായ പ്രൃത്തിയാണ് നമ്മള്‍ എക്‌സലില്‍ ചെയ്യുന്നത്. ക്രിയയുടെ ചിഹ്നം മാറുമെന്ന് മാത്രം. കുറയ്ക്കാന്‍ – ഇതും ഗുണിക്കാന്‍ * ചിഹ്നവും ഉപയോഗിക്കുക. ഹരിക്കുന്നതിന് / ഉപയോഗിക്കുക.
ഉദാഹരണത്തിന് നമ്മള്‍ 25 നെ 15 കൊണ്ട് ഗുണിക്കാന്‍
=25*15 എന്നാണ് നല്‌കേണ്ടത്. കാല്‍കുലേഷന്‍ നല്കുമ്പോള്‍ സംഖ്യക്ക് പകരം സെല്ലിന്റെ നമ്പര്‍ വരുമെന്ന് മാത്രം ചിത്രം നോക്കുക.

ആദ്യം കാണുന്നത് ഗുണന ഫലം. 1.666എന്ന് കാണുന്നത് ഹരണഫലം.
ഇങ്ങനെ കാല്‍ക്കുലേഷന്‍ താഴേക്ക് മാത്രമല്ല വലത് വശത്തോട്ടും നല്കാം.
കാല്‍ക്കുലേഷന്‍ വേറൊരു തരത്തില്‍
നിങ്ങള്‍ സ്‌കൂളിലെ കുട്ടികളുടെ മൊത്തം മാര്‍ക്ക് ലിസ്റ്റ് തയാറാക്കുകയാണെന്നിരിക്കട്ടെ. പല വിഷയങ്ങളില്‍ പല കോളങ്ങളില്‍ മാര്‍ക്കുണ്ട്. അപ്പോള്‍ കൂട്ടിയിടുമ്പോള്‍ ഓരോ കോളത്തിലും ക്ലിക്ക് ചെയ്ത് കൂട്ടുക പ്രയാസമാണ്. പ്രായോഗികവുമല്ല. അത്തരം വലിയ കാല്‍ക്കുലേഷന് ഉപയോഗിക്കുന്ന വിദ്യയാണ് ഇനി പറയുന്നത്.
കുറെ കോളങ്ങളിലെ ടോട്ടല്‍ ലഭിക്കാന്‍ ടോട്ടല്‍ കിട്ടേണ്ട കോളത്തില്‍ = എന്ന് ടൈപ്പ് ചെയ്ത് Sum എന്ന് ടൈപ്പ് ചെയ്യുക. പിന്നെ ( (ബ്രാക്കറ്റ്) ഇട്ട് ആദ്യത്തെ കോളം മുതല്‍ അവസാനസംഖ്യയുടെ കോളം വരെ മൗസുപയോഗിച്ച് വലിച്ച് സെലക്ട് ചെയ്യുക. ബ്രാക്കറ്റ് ക്ലോസ് ചെയ്ത് എന്റര്‍ നല്കിയാല്‍ ടോട്ടല്‍ കിട്ടും.

(നിങ്ങള്‍ മൗസ് ഒരു സെല്ലില്‍ വയ്ക്കുമ്പോള്‍ അതിന്റെ വലത് വശത്ത് താഴെ ഒരു അടയാളം കാണാം. അതില്‍ ക്ലിക്ക് ചെയ്ത് വലിച്ചാല്‍ ആ സംഖ്യ താഴേ കോളങ്ങളിലേക്ക് പകര്‍ത്താം. ഇത് കാല്‍ക്കുലേഷനാണെങ്കിലും ചെയ്യാം.)

മറ്റൊരു വഴി =Sum എന്ന് നല്കുമ്പോള്‍ മുകളിലെ കാല്‍ക്കുലേഷന്‍ കാണിക്കുന്ന കോളത്തിനടുത്ത് fx എന്നിടത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്‌സില്‍ എന്താണ് ചെയ്യേണ്ടതെന്ന് നല്കുക. OK നല്കുക.

(തുടരും..)

Comments

comments